Loading ...

Home Africa

നൈജീരിയയില്‍ വൻ ഭീകരാക്രമണം; 110 കര്‍ഷക തൊഴിലാളികളെ കൂട്ടക്കൊല ചെയ്തു

അബുജ(നൈജീരിയ): വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോയില്‍ ശനിയാഴ്​ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോകോ ഹറാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരാണ്​ ​ ആക്രമണത്തിന്​ പിറകിലെന്നാണ്​ കരുതുന്നത്​.കൃഷിസ്​ഥലത്ത്​ വിളവെടുപ്പ്​ നടത്തുകയായിരുന്ന സ്​ത്രീകളും കുട്ടികളുമടക്കമാണ്​ ആക്രമണത്തിന്​ ഇരയായത്​. വിളവെടുപ്പ്​ നടന്നുകൊണ്ടിരിക്കെ മോട്ടാര്‍ ബൈക്കുകളിലെത്തിയ അക്രമി സംഘം തുരുതുരെ വെടിവെക്കുകയായിരുന്നുവെന്ന്​ യു.എന്‍. പ്രതിനിധി എഡ്​വാര്‍ഡ്​ കല്ലൊന്‍ പറയുന്നു. 43 ആളുകള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീടിത്​ 73 ആകുകയും തിങ്കളാഴ്​ച 110 ആയി ആകുകയും ചെയ്​തു. നിരവധി ആളുകള്‍ക്ക്​ ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്​. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ്​ പുറത്തുവരുന്ന വിവരങ്ങള്‍.കൃഷിസ്​ഥലത്തുണ്ടായിരുന്ന സ്​ത്രീകളെ തട്ടികൊണ്ടുപോയതായും സൂചനയു​ണ്ട്​. എന്നാല്‍, ഇതില്‍ സ്​ഥിരീകരണം ലഭിച്ചിട്ടില്ല. വീടുകളില്‍ കഴിഞ്ഞാല്‍ പട്ടിണി കിടന്ന്​ മരിക്കണ്ട അവസ്​ഥയും പുറത്തിറങ്ങിയാല്‍ ഭീകരരാല്‍ കൊല്ലപ്പെടേണ്ട അവസ്​​ഥയുമാണ്​ നിലനില്‍ക്കുന്നതെന്ന്​ ബോര്‍ണോ ഗവര്‍ണര്‍ ഉമറാ സുലും പറയുന്നു.

ബോക്കോ ഹറാമും അതില്‍ നിന്ന്​ വിഘടിച്ചു പോയ പശ്ചിമാഫ്രിക്ക ഇസ്​ലാമിക്​ സ്​റ്റേറ്റും ബോര്‍ണോ മേഖലയില്‍ ശക്​ത​മാണ്​. നേരത്തെ, ഇരുവിഭാഗങ്ങളും മേഖലയില്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്​.കഴിഞ്ഞ വര്‍ഷം തീവ്രവാദ ഗ്രൂപ്പുകളുടെ ആമ്രണത്തില്‍ നിരവധി നൈജീരിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിനെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന്​ ചില പ്രത്യേക മേഖലകളില്‍ മാത്രമായി സൈന്യം തമ്പടിക്കുക എന്ന നയം നൈജീരിയ കൈകൊണ്ടിരുന്നു. വിദൂര ഗ്രാമങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച്‌​ ശകതികേന്ദ്രങ്ങളില്‍ സൈന്യം കേന്ദ്രീകരിച്ചതോടെ സൈനിക നാശം നൈജീരിയക്ക്​ തടയാനായി. അതേസമയം, വിദൂര മേഖലകളുടെ നിയ​ന്ത്രണം ഭീകരര്‍ കൈയടക്കുന്ന സ്​ഥിതിയുമുണ്ടായി.നിരായുധരായ ജനങ്ങള്‍ക്ക്​ നേരെ സമീപകാലത്ത്​ ഭീകരര്‍ നടത്തിയ എറ്റവും വലിയ ആക്രമണമാണ്​ ബോര്‍ണോയിലെ കൂട്ടക്കൊല. സുരക്ഷ ഒരുക്കുന്നതില്‍ സൈന്യത്തിനും സര്‍ക്കാറിനുമുണ്ടായ പരാജയം ജനങ്ങള്‍ക്കിടയില്‍ കടുത്ത അസംതൃപ്​തിക്ക്​ കാരണമായിട്ടുണ്ട്​.

Related News