Loading ...

Home Europe

ഓക്സ്ഫഡ് വാക്സിന് അനുമതി നല്‍കാനൊരുങ്ങി യുകെ

ല​​​​ണ്ട​​​​ന്‍: ഓ​​​​ക്സ്​​​​ഫ​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യും അ​​​​സ്ട്ര​​​​സെ​​നേ​​​​ക്ക​​​​യും വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​ണ പി​​​​ഴ​​​​വ് ഉ​​​​ത്പാ​​​​ദ​​​​ക​​​​ര്‍ സ​​​​മ്മ​​​​തി​​​​ച്ച​​​​തി​​​​നി​​​​ടെ, മ​​​​രു​​​​ന്ന് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ബ്രി​​​​ട്ട​​​​ന്‍. വാ​​​​ക്സി​​​​ന്‍ ഉ​​​​ത്പാ​​​​ദ​​​​ക​​​​ര്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര ഉ​​​​പ​​​​യോ​​​​ഗാ​​​​നു​​​​മ​​​​തി മെ​​​​ഡി​​​​സി​​​​ന്‍ റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി​​​​നോ​​ടു തേ​​​​ട​​​​ണ​​​​മെ​​​​ന്ന് ബ്രി​​​​ട്ടീ​​​​ഷ് സ​​​​ര്‍​​​​ക്കാ​​​​ര്‍ വെ​​​​ള്ളി​​​​യാ​​​​ഴ്ച പ​​​​റ​​​​ഞ്ഞു. വാ​​​​ക്സി​​​​ന്‍ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നി​​​​ടെ പ​​​​കു​​​​തി ഡോ​​​​സ് സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രി​​​​ല്‍ മി​​​​ക​​​​ച്ച ഫ​​​​ലം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​താ​​​​യി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യും അ​​​​സ്ട്ര​​​​സെ​​​​നേ​​​​ക്ക​​​​യും സ​​​​മ്മ​​​​തി​​​​ച്ചി​​​​രു​​​​ന്ന

ഓ​​​​ക്സ്ഫ​​​​ഡ് വാ​​​​ക്സി​​​​ന്‍ സു​​​​ര​​​​ക്ഷാ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മെ​​​​ഡി​​​​സി​​​​ന്‍ ആ​​​​ന്‍​​​​ഡ് ഹെ​​​​ല്‍​​​​ത്ത്കെ​​​​യ​​​​ര്‍ പ്രോ​​​​ഡ​​​​ക്‌ട് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ഏ​​​​ജ​​​​ന്‍​​​​സി (എം​​​​എ​​​​ച്ച്‌ആ​​​​ര്‍​​​​എ)​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി ആ​​​​രോ​​​​ഗ്യ​​​​സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​റ്റ് ഹാ​​​​ന്‍​​​​കോ​​​​ക്ക് പ​​​​റ​​​​ഞ്ഞു.

ഡി​​​​സം​​​​ബ​​​​റോ​​​​ടെ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി ബ്രി​​​​ട്ടീ​​​​ഷ് സ​​​​ര്‍​​​​ക്കാ​​​​ര്‍ ഓ​​​​ക്സ്ഫ​​​​ഡ്-​​​​അ​​​​സ്ട്രാ​​​​സെ​​​​നേ​​​​ക്ക വാ​​​​ക്സി​​​​ന്‍റെ 10 കോ​​​​ടി ഡോ​​​​സു​​​​ക​​​​ളാ​​​​ണ് ഓ​​​​ര്‍​​​​ഡ​​​​ര്‍ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍, വാ​​​​ക്സി​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ എം​​​​എ​​​​ച്ച്‌ആ​​​​ര്‍​​​​എ ഇ​​​​തു​​​​വ​​​​രെ അ​​​​നു​​​​മ​​​​തി ന​​​​ല്‍​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ജൂ​​​​ണ്‍ റെ​​​​യ്നി പ​​​​റ​​​​ഞ്ഞു.

ഓ​​​​ക്സ്ഫ​​​​ഡ്-​​​​അ​​​​സ്ട്രാ​​​​സെ​​​​നേ​​​​ക്ക വാ​​​​ക്സി​​​​ന്‍ ര​​​​ണ്ട് ഡോ​​​​സു​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രി​​​​ല്‍ 62 ശ​​​​ത​​​​മാ​​​​ന​​​വും ഒ​​​​ന്ന​​​​ര ഡോ​​​​സ് സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രി​​​​ല്‍ 90 ശ​​​​ത​​​​മാ​​​​നവും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നാ​​​​ണു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ല്‍. ഇ​​തേ​​ത്തു​​​​ട​​​​ര്‍​​​​ന്ന് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ വീ​​​​ണ്ടും പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്താ​​​​ന്‍ അ​​​​സ്ട്രാ​​​​സെ​​​​നേ​​​​ക്ക പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്നു​​​​ണ്ട്.

വാ​​​​ക്സി​​​​ന്‍ ഡോ​​​​സ് പി​​​​ഴ​​​​വ് സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​ന്നു യു​​​​കെ റെ​​​​ഗു​​​​ലേ​​​​റ്റ​​​​റെ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യും ക​​​​ന്പ​​​​നി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. ഡോ​​​​സ് പി​​​​ഴ​​​​വ് വാ​​​​ക്സി​​​​ന്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര അ​​​​നു​​​​മ​​​​തി​​​​യെ ബാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും ക​​​​ന്പ​​​​നി അ​​​റി​​​യി​​​ച്ചു.

Related News