Loading ...

Home Kerala

'അന്നു ദുഃഖിച്ചില്ല, ഇപ്പോള്‍ സന്തോഷിക്കുന്നുമില്ല' ; സോളാര്‍ കേസില്‍ സത്യം പുറത്തു വരുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : സോളാര്‍ കേസില്‍ സത്യം പുറത്തു വരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണം തെറ്റെന്ന് തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. സത്യാവസ്ഥ പുറത്തുവരുന്നതില്‍ അതിയായി സന്തോഷിക്കുന്നില്ല. ആരോപണം വന്നപ്പോള്‍ ദുഃഖിക്കുകയോ ഇപ്പോള്‍ സന്തോഷിക്കുകയോ ചെയ്യുന്നില്ല. സത്യം എല്ലാവര്‍ക്കും അറിയുന്നത്. സത്യം എത്രകാലം മറച്ചുവെക്കാനാകും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആരുടെയും പേര് പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരും. അത് സഹിക്കുക. അല്ലാതെ അതിന് പ്രതികാരം തന്റെ രീതിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച്‌ താനൊന്നും പറയുന്നില്ല. പുതിയ അന്വേഷണം നടത്തണമെന്ന് താന്‍ ആവശ്യപ്പെടുകയില്ല. ഇനി അന്വേഷിച്ച്‌ പണം കളയേണ്ടതില്ല. സര്‍ക്കാരിന് ആകെയുണ്ടായ നഷ്ടം അന്വേഷണച്ചെലവാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പരാതിക്കാരിയുടെ കത്തില്‍ തിരുത്തലുകള്‍ വരുത്തിയെന്നും, ഉമ്മന്‍ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്നുമാണ് ശരണ്യ മനോജ് വെളിപ്പെടുത്തിയത്. പരാതിക്കാരി നിരന്തരം മൊഴി മാറ്റിയതിന് പിന്നില്‍ ഗണേഷും പി എ പ്രദീപ് കോട്ടാത്തലയുമാണ്. ഗൂഢാലോചനയില്‍ സജി ചെറിയാന്‍ എംഎല്‍എയ്ക്കും പങ്കുണ്ടെന്നും ശരണ്യ മനോജ് ആരോപിച്ചിരുന്നു.

Related News