Loading ...

Home USA

മും​ബൈ ഭീ​ക​രാ​ക്ര​മ​ണം: മു​ഖ്യ​സൂ​ത്ര​ധാ​രനെ കു​റി​ച്ച്‌ വി​വ​രം നല്‍കുന്ന​വ​ര്‍​ക്ക് 37 കോ​ടി രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ച്‌ യു​എ​സ്

വാ​ഷിം​ഗ്ട​ണ്‍: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നും ല​ഷ്ക​ര്‍ ഇ ​തൊ​യ്ബ ഭീ​ക​ര​നു​മാ​യ സാ​ജി​ദ് മി​റി​നെ കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം ഡോ​ള​ര്‍(​ഏ​ക​ദേ​ശം 37 കോ​ടി രൂ​പ) ഇ​നാം പ്ര​ഖ്യാ​പി​ച്ച്‌ അ​മേ​രി​ക്ക. സാ​ജി​ദ് മി​ര്‍ ഏ​തെ​ങ്കി​ലും രാ​ജ്യ​ത്ത് അ​റ​സ്റ്റി​ലാ​കു​ക​യോ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​തി​നാ​യു​ള്ള വി​വ​ര​ങ്ങ​ള്‍​ക്ക് അ​ഞ്ച് ദ​ശ​ല​ക്ഷം യു​എ​സ് ഡോ​ള​ര്‍ വ​രെ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്ന് യു​എ​സ് റി​വാ​ര്‍​ഡ് ഫോ​ര്‍ ജ​സ്റ്റി​സ് പ്രോ​ഗ്രാം പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്നി​ട്ട് 12 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​മ്ബോ​ഴാ​ണ് യു​എ​സി​ന്‍റെ പ്ര​ഖ്യാ​പ​നം. 2008 ന​വം​ബ​ര്‍ 26ന് ​രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​ത്. മും​ബൈ​യി​ലെ താ​ജ്മ​ഹ​ല്‍ ഹോ​ട്ട​ല്‍, ഒ​ബ്റോ​യി ഹോ​ട്ട​ല്‍, ലി​യോ​പോ​ള്‍​ഡ് ക​ഫെ, ന​രി​മാ​ന്‍ ഹൗ​സ്, ഛത്ര​പ​തി ശി​വ​ജി ടെ​ര്‍​മി​ന​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ 170 പേ​ര്‍ മ​രി​ക്കു​ക​യും മു​ന്നൂ​റോ​ളം പേ​ര്‍​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ മാ​നേ​ജ​റാ​യി​രു​ന്നു സാ​ജി​ദ് മി​ര്‍. 2011ല്‍ ​സാ​ജി​ദ് മി​റി​നെ​തി​രെ യു​എ​സി​ലെ ര​ണ്ട് ജി​ല്ലാ കോ​ട​തി​ക​ളി​ല്‍ കേ​സെ​ടു​ത്തി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ഒ​മ്ബ​ത് ഭീ​ക​ര​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും ര​ക്ഷ​പ്പെ​ട്ട അ​ജ്മ​ല്‍ അ​മീ​ര്‍ ക​സ​ബി​നെ പി​ടി​കൂ​ടി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ​ക്ര​മ​ണം ന​ട​ത്തി​യ 19 ല​ഷ്ക​ര്‍ ഇ-​തോ​യി​ബ ഭീ​ക​ര​രെ പാ​ക്കി​സ്ഥാ​ന്‍ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. 19 ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ത്തെ​ക്കു​റി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ സേ​ന​യ്ക്ക് അ​റി​യാ​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പാ​രീ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന, ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു പ​ണം ന​ല്‍​കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ 2021 ഫെ​ബ്രു​വ​രി വ​രെ പാ​ക്കി​സ്ഥാ​നെ​പെ​ടു​ത്തി​യി​രു​ന്നു.

Related News