Loading ...

Home National

പിഴയടച്ചില്ലെങ്കിൽ ശശികലക്ക്​ 13 മാസം കൂടി തടവ്​

ബംഗളൂരു: അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ജയിൽ കഴിയുന്ന à´Ž.​െഎ.à´Ž.à´¡à´¿.à´Žà´‚.കെ ജനറൽ സെക്രട്ടറി ശശികല 10 കോടി രൂപ പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക തടവ്​ അനുഭവിക്കേണ്ടി വരും. ജയിൽ സുപ്രണ്ട്​ ​ കൃഷ്​ണകുമാറാണ്​ ഇക്കാര്യം അറിയിച്ചത്​. ശശികലക്ക്​ നാല്​ വർഷം തടവും പത്ത്​ കോടി രൂപ പിഴയുമാണ്​ ശിക്ഷയായി സുപ്രീംകോടതി വിധിച്ചത്​.ഇനി മൂന്ന്​ വർഷവും 11 മാസവുമാണ്​ ശശികലക്ക്​ ജയിലിൽ കഴിയേണ്ടി വരിക. സെപ്​തംബർ മാസത്തിൽ 24 ദിവസം കേസിൽ ശശികല ജയിലിൽ കഴിഞ്ഞിട്ടുണ്ട്​. വിചാരണ കോടതി കുറ്റക്കാരിയാണെന്ന്​ കണ്ടെത്തി ശിക്ഷിച്ചപ്പോഴാണ്​ ഇത്​. à´µà´¿.കെ ഇളവരശി, സുധാകരൻ എന്നിവരാണ്​ അനധികൃത സ്വത്ത്​ സമ്പാദന കേസിലെ മറ്റ്​ പ്രതികൾ. പ്രതികൾക്ക്​ ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകുന്നില്ലെന്ന്​ ജയിൽ അധികാരികൾ അറിയിച്ചു. à´¨àµ‡à´°à´¤àµà´¤àµ† കർണാടകയിലെ പരപ്പര അഗ്രഹാര ജയിലിൽ നിന്ന്​ ചെ​ന്നൈയിലെ ജയിലിലേക്ക്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ ശശികല ജയിൽ സുപ്രണ്ട്​ മു​േ​ഖന കർണാടക സർക്കാരിന്​ കത്ത്​ നൽകിയിരുന്നു.

Related News