Loading ...

Home International

ഓസ്‌ട്രേലിയന്‍ കപ്പലുകളെ തുറമുഖത്ത് തടഞ്ഞുവച്ച്‌ ചൈന

ബീജിംഗ് : ഓസ്‌ട്രേലിയയില്‍ നിന്നും 700 മില്യണ്‍ ഡോളര്‍ മൂല്യമുള്ള കല്‍ക്കരിയുമായി എത്തിയ 53 കപ്പലുകളെയാണ് ചൈന തടഞ്ഞിട്ടിരിക്കുന്നത്. 5.7 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് à´ˆ കപ്പലുകളിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഓസ്‌ട്രേലിയ ചൈന വ്യാപാര ബന്ധത്തില്‍ വലിയ വിള്ളലാണ് വീണിരിക്കുന്നത്. വടക്കന്‍ ചൈനയുടെ നിരവധി തുറമുഖങ്ങളിലാണ് കപ്പലുകള്‍ അടുക്കുവാനുള്ള അനുമതി കാത്ത് ദിവസങ്ങളായി നങ്കൂരമിട്ടിരിക്കുന്നത്.ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം കല്‍ക്കരി വ്യാപാരത്തിലൂടെയാണ് രാജ്യത്തെ വരുമാനത്തിന്റെ നല്ലൊരു പങ്കും സ്വന്തമാക്കുന്നത്. ഓരോ വര്‍ഷവും 53 ബില്യണ്‍ ഡോളറിലധികമാണ് കല്‍ക്കരി കയറ്റുമതിയിലൂടെ സ്വന്തമാക്കുന്നത്. à´²àµ‹à´•à´®àµ†à´®àµà´¬à´¾à´Ÿàµà´‚ കൊവിഡ് വ്യാപനത്താല്‍ വ്യവസായ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചത് കല്‍ക്കരിയുടെ ആവശ്യം കുറയ്ക്കുന്നതിന് കാരണമായി. ഇത് ഓസ്‌ട്രേലിയയെ പാഠം പഠിപ്പിക്കുവാനുള്ള അവസരമാക്കി ചൈന മാറ്റുന്നുണ്ടോ എന്നാണ് ഇപ്പോള്‍ വ്യവസായ രംഗത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Related News