Loading ...

Home International

അഹമ്മദീയ സമൂഹത്തിനെതിരെയുള്ള ക്രൂരത; പാക് ഭരണകൂടത്തിനെതിരെ അന്താരാഷ്ട്രവേദിയില്‍ പരാതി

ന്യൂയോര്‍ക്ക്: മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പാകിസ്താനിലെ പീഡനവും അനീതിയും തുറന്നുകാട്ടി അഹമ്മദീയ മുസ്ലീം സമൂഹം. അമേരിക്ക കേന്ദ്രീകരിച്ച്‌ മനുഷ്യവകാശ സംഘടനകളിലാണ് അഹമ്മദീയ സമൂഹം ഇമ്രാന്‍ഖാനെതിരേയും മതമൗലികവാദ സംഘനടകള്‍ക്കെതിരേയും സമ്മര്‍ദ്ദം ശക്തമാക്കി. അഹമ്മദീയ മുസ്ലീംങ്ങളെ പാകിസ്താനിലെ മതമൗലികവാദികള്‍ ആക്രമിക്കുന്നതും ഭരണകൂടം അത്തരം പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നതുമാണ് ആഗോളതലത്തില്‍ ചര്‍ച്ചയാക്കുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റസ് എന്നിവര്‍ക്ക് മുമ്ബാകെയാണ് അഹമ്മദീയ സമൂഹം തെളിവുനിരത്തിയിരിക്കുന്നത്. അധികൃതര്‍ അക്രമികള്‍ക്കെതിരെ നടപടി എടുക്കണമെന്നും കാലങ്ങളായി നേരിടുന്ന വിവേചനം അന്താരാഷ്ട്രവേദികളില്‍ ചര്‍ച്ചയാക്കണമെന്നും അഹമ്മദീയ വിഭാഗം ആവശ്യപ്പെട്ടു. ഡോക്ടര്‍മാരും അദ്ധ്യാപകരുമായി സേവനം അനുഷ്ഠിച്ചിരുന്ന അഹമ്മദീയ വിഭാഗത്തില്‍പ്പെട്ട മൂന്ന് പേരെ ഈ നവംബര്‍ മാസത്തില്‍ വെടിവെച്ച്‌ കൊന്ന സംഭവം അഹമ്മദീയ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Related News