Loading ...

Home health

മുട്ടയുടെ ഉപയോഗം അമിതമായാല്‍ പ്രമേഹ സാധ്യത വര്‍ധിക്കുമെന്ന് പഠനം

മുട്ടയുടെ ഉപയോഗം അമിതമായാല്‍ പ്രമേഹസാധ്യത വര്‍ധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷകര്‍ പറയുന്നു. ചൈന മെഡിക്കല്‍ സര്‍വകലാശാലയും ഖത്തര്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് 1991 മുതല്‍ 2009 വരെയുള്ള കാലയളവിലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ദിവസവും ഒന്നോ അതിലധികമോ മുട്ട കഴിച്ച ആളുകളില്‍ പ്രമേഹസാധ്യത 60 ശതമാനം ആണെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രമേഹത്തിന്റെ കാര്യത്തില്‍ ആഗോള ശരാശരി 8.5 ശതമാനമാണ്. എന്നാല്‍ ചൈനയില്‍ ഇത് 11 ശതമാനം കടന്നു. ദിവസം 38 ഗ്രാമിലധികം മുട്ട വീതം ദീര്‍ഘകാലം കഴിക്കുന്നത് മുതിര്‍ന്നവരില്‍ പ്രമേഹസാധ്യത 25 ശതമാനം കൂട്ടുമെന്ന് കണ്ടെത്തി. അതുപോലെ തന്നെ ദിവസവും 50 ഗ്രാമിലധികം മുട്ട കഴിക്കുന്ന മുതിര്‍ന്നവരില്‍ പ്രമേഹ സാധ്യത 60 ശതമാനം വര്‍ധിക്കുമെന്നും പുരുഷന്മാരേക്കാളധികം സ്ത്രീകളിലാണ് രോഗസാധ്യത ഏറുന്നതെന്നും പഠനം പറയുന്നു.

Related News