Loading ...

Home sports

മറഡോണക്ക്​ വിട നല്‍കി ലോകം

ബ്വേനസ്​ എയ്​റീസ്​​: അന്തരിച്ച ഫുട്​ബാള്‍ ഇതിഹാസം ഡീഗോ മറഡോണക്ക്​ വിട നല്‍കി ലോകം. ബ്വേനസ്​ എയ്​റീസിലെ ബെല്ല വിസ്​ത സെമിത്തേരിയില്‍ അദ്ദേഹത്തിന്‍െറ സംസ്​കാര ചടങ്ങുകള്‍ നടന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്​കാരം. സംസ്​കാരചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്​ പ​ങ്കെടുത്തത്​. അവസാനമായി മറഡോണയെ ഒരു​ നോക്ക്​ കാണാന്‍ പതിനായിരങ്ങളാണ്​ തലസ്ഥാന നഗരമായ ബ്വേനസ്​ എയ്​റീസിലേക്ക്​ ഒഴുകിയെത്തിയത്​. പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു പൊതുദര്‍ശനം. മറഡോണയെ അവസാനമായി കാണാനെത്തിയ ആളുകളുടെ നിര കിലോ മീറ്ററുകള്‍ നീണ്ടു. മറഡോണയുടെ മരണത്തെ തുടര്‍ന്ന്​ അര്‍ജന്‍റീനയില്‍ മൂന്ന്​ ദിവസത്തെ ദുഃഖാചരണം തുടരുകയാണ്​. ബുധനാഴ്ച സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30 ഓടെയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസത്തി​െന്‍റ അന്ത്യം. തലച്ചോറിലെ രക്​തസ്രവത്തെ തുടര്‍ന്ന്​ ചികിത്സയിലായിരുന്ന 60 കാരനായ മറഡോണ രണ്ടാഴ്​ച മുമ്ബായിരുന്നു ആശുപത്രി വിട്ടിരുന്നത്​. വീട്ടില്‍ വിശ്രമത്തിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Related News