Loading ...

Home National

മഴയും കാറ്റും കുറഞ്ഞു; നിവാര്‍ ഭീതി ഒഴിയുന്നു

തമിഴ്‍നാട്ടില്‍ നിവാര്‍ ഭീതി ഒഴിയുന്നു. പുതുച്ചേരിയില്‍ നിന്ന് 85 കിലോമീറ്റര്‍ വടക്ക് മാറിയാണ് നിലവില്‍ കാറ്റിന്‍റെ സ്ഥാനം. വരും മണിക്കൂറുകളില്‍ കാറ്റിന്‍റെ വേഗം 75 മുതല്‍ 85 കിലോമീറ്റര്‍ വരെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മഴയ്ക്കും കാറ്റിനും ശമനമുണ്ട്.ഇന്നലെ രാത്രി പത്തരയോടെ, 145 കിലോ മീറ്റര്‍ വേഗത്തിലാണ് നിവാറിന്‍റെ ആദ്യഭാഗം പുതുച്ചേരി തീരത്തെത്തിയത്. മധ്യഭാഗം എത്തുമ്ബോഴേയ്ക്കും വേഗം 120 കിലോ മീറ്ററായി കുറഞ്ഞു. പുതുച്ചേരി, കടലൂര്‍, ചിദംബരം , മാരക്കോണം തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴയും കാറ്റും അടിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഏഴ് ജില്ലകളിലാണ് കാറ്റും മഴയും കൂടുതല്‍ നാശം വിതിച്ചത്. à´•à´¾à´°àµâ€à´·à´¿à´• മേഖലയ്ക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത്. നാലു മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കടലൂര്‍, നാഗപട്ടണം ജില്ലകളിലാണ് മരണം റിപ്പോര്‍ട്ടു ചെയ്തത്. എല്ലാ പ്രധാന റോഡുകളിലും വെള്ളക്കെട്ടും മരങ്ങള്‍ വീണതുകൊണ്ടുള്ള ഗതാഗത തടസവും തുടരുന്നു.ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം തുടങ്ങിയ ജില്ലകളില്‍ രാത്രിയിലായിരുന്നു കാര്യമായി മഴയും കാറ്റും ഉണ്ടായിരുന്നത്. നിലവില്‍ ശാന്തമായ അന്തരീക്ഷമാണ് ഇവിടങ്ങളില്‍. എന്നാല്‍, ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട് തുടരുകയാണ്. ചെമ്ബരപ്പാക്കം അണയില്‍ നിന്ന് രാവിലെയും 9000 ഘന à´…à´Ÿà´¿ വെള്ളം തുറന്നു വിട്ടിരുന്നു. വെള്ളക്കെട്ട് പരിഹരിയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി ഒന്നര ലക്ഷത്തോളം ആളുകളെയാണ് ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റിയത്. ഇവരില്‍ പലരും തിരികെ വീടുകളിലേയ്ക്ക് എത്തിത്തുടങ്ങി. നിവാര്‍ കൂടുതല്‍ നാശം വിതച്ച, കടലൂരിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി സന്ദര്‍ശിയ്ക്കും.

Related News