Loading ...

Home International

ചൈനീസ് കടന്നുകയറ്റത്തെ വിമര്‍ശിച്ച്‌ ജപ്പാന്‍

ടോ​​​​ക്കി​​​​യോ: ത​​​​ര്‍​​​​ക്ക​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​യ കി​​​​ഴ​​​​ക്ക​​​​ന്‍ ചൈ​​​​ന ക​​​​ട​​​​ലി​​​​ലെ ദ്വീ​​​​പു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ചൈ​​​​നീ​​​​സ് ക​​​​ട​​​​ന്നു ക​​​​യ​​​​റ്റ​​​​ത്തി​​​​ല്‍ ജ​​​​പ്പാ​​​​നു പ്ര​​​​തി​​​​ഷേ​​​​ധം. ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ര്‍​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ചൊ​​​​വ്വാ​​​​ഴ്ച എ​​​ത്തി​​​യ ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​യെ ജ​​​​പ്പാ​​​​ന്‍ പ്ര​​​​തി​​​​ഷേ​​​​ധം നേ​​​​രി​​​​ട്ട് അ​​​​റി​​​​യി​​​​ച്ചു.

നി​​​​ല​​​​വി​​​​ലെ അ​​​​വ​​​​സ്ഥ വ​​​​ള​​​​രെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്ന് ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി വാ​​​​ങ് ലി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷം ജാ​​​​പ്പ​​​​നീ​​​​സ് ചീ​​​​ഫ് കാ​​​​ബി​​​​ന​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ത്‌​​​​സ​​​​നോ​​​​ബ് ക​​​​ട്ടോ പ​​​​റ​​​​ഞ്ഞു. à´¸àµ†â€‹â€‹â€‹â€‹à´¨àµâ€â€‹â€‹â€‹â€‹à´•à´¾â€‹â€‹â€‹â€‹à´•àµà´•àµ എ​​​​ന്നു ജ​​​​പ്പാ​​​​നും ദി​​​​യാ​​​​യു എ​​​​ന്നു ചൈ​​​​ന​​​​യും വി​​​​ളി​​​​ക്കു​​​​ന്ന കി​​​​ഴ​​​​ക്ക​​​​ന്‍ ചൈ​​​​നാ ക​​​​ട​​​​ലി​​​​ലെ ദ്വീ​​​​പി​​​​ല്‍ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​മു​​​​ന്ന​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്.

ചൈ​​​​ന​​​​ീസ് സേ​​​​ന ദ്വീ​​​​പി​​​​നു സ​​​​മീ​​​​പ​​​​ത്ത് അ​​​​ന​​​​ധി​​​​കൃ​​​​ത പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി ജ​​​​പ്പാ​​​​ന്‍ ആ​​​​രോ​​​​പി​​​​ച്ചു. ചൈ​​​​ന ഈ​​​​വ​​​​ര്‍​​​​ഷം 306 ത​​​​വ​​​​ണ അ​​​​തി​​​​ര്‍​​​​ത്തി ലം​​​​ഘി​​​​ച്ച​​​​താ​​​​യും ക​​​​ട്ടോ പ​​​​റ​​​​ഞ്ഞു.

Related News