Loading ...

Home National

ഇന്ന് അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച്‌ ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കും. എ.ഐ.ടി.യു.സി, എ.ഐ.സി.സി.ടി.യു, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ടി.യു.സി.സി, ഐ.എന്‍.ടി.യു.സി, എച്ച്‌.എം.എസ്, എസ്.ഇ.ഡബ്ല്യൂ.എ, എല്‍.പി.എഫ്, യു.ടി.യു.സി എന്നീ പത്ത് ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കില്‍ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.നാളെയും മറ്റന്നാളും പ്രഖ്യാപിച്ച കര്‍ഷക പ്രതിഷേധങ്ങള്‍ക്കും തൊഴിലാളി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. 25 കോടി തൊഴിലാളികള്‍ പണിമുടക്കുമായി സഹകരിക്കുമെന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ അറിയിച്ചു. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related News