Loading ...

Home Education

നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയാതായി കേരള സര്‍വകലാശാല

തിരുവനന്തപുരം: നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള സര്‍വകലാശാല അറിയിക്കുകയുണ്ടായി. ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്. എംജി സര്‍വകലാശാലയും നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച്‌ ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിലാണ് എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചത്.

Related News