Loading ...
വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തിങ്കളാഴ്ച തന്‍റെ
ക്യാബിനറ്റിലെ പ്രധാന അംഗങ്ങളെ പ്രഖ്യാപിച്ചു. ദീര്‍ഘകാല വിദേശ നയ
ഉപദേഷ്ടാവ് ആന്‍റണി ബ്ലിങ്കനെ സ്റ്റേറ്റ് സെക്രട്ടറിയായും മുന്‍ യുഎസ് ചീഫ്
നയതന്ത്രജ്ഞന്‍ ജോണ്‍ കെറിയെ പ്രത്യേക കാലാവസ്ഥാ പ്രതിനിധിയായും
തിരഞ്ഞെടുത്തു. കുടിയേറ്റത്തിന് മേല്‍നോട്ടം വഹിക്കുന്ന ആഭ്യന്തര സുരക്ഷാ
വകുപ്പിനെ നയിക്കാന്‍ ക്യൂബയില്‍ ജനിച്ച ആദ്യത്തെ ലാറ്റിനോ അഭിഭാഷകനായ
അലജാന്‍ഡ്രോ മയോര്‍കാസിനെയും ബൈഡന്‍ നാമനിര്‍ദേശം ചെയ്തു.
ആന്‍റണി ബ്ലിങ്കന്‍
സ്റ്റേറ്റ്
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആന്‍റണി ബ്ലിങ്കന്‍ ഒബാമ ഭരണകാലത്ത്
ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു.
ബൈഡനുമായി അടുത്ത ബന്ധമുണ്ട്. ഹാര്‍വാര്‍ഡ്
യൂണിവേഴ്സിറ്റി, കൊളംബിയ ലോ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ബിരുദം നേടിയ
58 കാരനായ ബ്ലിങ്കന്‍, ഡെമോക്രാറ്റിക് ഭരണകാലത്ത് വിദേശ നയ സ്ഥാനങ്ങളില്‍
സേവനമനുഷ്ഠിച്ചിട്ടുണ്ട്. ക്ലിന്‍റണ്‍ ഭരണകാലത്ത് ദേശീയ സുരക്ഷാ സമിതി
അംഗം, ഒബാമ ഭരണകാലത്ത് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
എന്നിവയുള്‍പ്പടെ നിരവധി പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. ബൈഡന്‍ പാനലിന്‍റെ
ചെയര്‍മാനായിരുന്നപ്പോള്‍ അദ്ദേഹം സെനറ്റ് ഫോറിന്‍ റിലേഷന്‍സ്
കമ്മിറ്റിയുടെ സ്റ്റാഫ് ഡയറക്ടറായിരുന്നു. ബൈഡന്‍ വൈസ് പ്രസിഡന്‍റായിരുന്ന
കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു.
അലജാന്‍ഡ്രോ മയോര്‍കാസ്
ആഭ്യന്തര
സുരക്ഷാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അലജാന്‍ഡ്രോ മയോര്‍കാസ്
മുന്പ് ഇതേ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായിരുന്നു. ക്യൂബയിലെ
ഹവാനയില്‍ ജനിച്ച 60 കാരനായ മയോര്‍ക്കസ് കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം
രാഷ്ട്രീയ അഭയാര്‍ഥിയായി അമേരിക്കയിലെത്തി. അഭിഭാഷകനായി ഔദ്യോഗിക ജീവിതം
ആരംഭിച്ച് 2009 ല്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്
ഏജന്‍സിയുടെ ഡയറക്ടറായി ഒബാമ അഡ്മിനിസ്‌ട്രേഷനില്‍ സേവനം ചെയ്തു. അവിടെ
അദ്ദേഹം ഡിഫെര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് (DACA) പ്രോഗ്രാം
നടപ്പിലാക്കുകയും നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കൊണ്ടുവന്ന
കുടിയേറ്റക്കാരുടെ മക്കള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തു.
ലിന്‍ഡ തോമസ്- ഗ്രീന്‍ഫീല്‍ഡ്
നാല്
ഭൂഖണ്ഡങ്ങളില്‍ സേവനമനുഷ്ഠിച്ച, യുഎസ് ഫോറിന്‍ സര്‍വീസിലെ 35 വര്‍ഷത്തെ
പരിചയസമ്ബന്നയാണ് ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ്. 2013 മുതല്‍ 2017 വരെ
ആഫ്രിക്കയിലെ ഒബാമയുടെ ഉന്നത നയതന്ത്രജ്ഞയായിരുന്നു അവര്‍.
പശ്ചിമാഫ്രിക്കന്‍ എബോള പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉപ-സഹാറന്‍
ആഫ്രിക്കയിലെ യുഎസ് സംഘത്തെ നയിച്ചു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റില്‍
നിന്ന് പുറത്തുപോയ ശേഷം തോമസ്-ഗ്രീന്‍ഫീല്‍ഡ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി
മഡലീന്‍ ആല്‍ബ്രൈറ്റിന്‍റെ ആഗോള തന്ത്ര കമ്ബനിയില്‍ മുതിര്‍ന്ന നേതൃസ്ഥാനം
ഏറ്റെടുത്തു. കാബിനറ്റ് തലത്തിലേക്ക് യുഎന്‍ അംബാസഡര്‍ സ്ഥാനം
ഉയര്‍ത്താനാണ് ബൈഡന്‍ പദ്ധതിയിടുന്നത്.
ജോണ്‍ കെറി
ദീര്‍ഘകാലമായി
ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖനാണ് ജോണ്‍ കെറി. ഒബാമ ഭരണകാലത്ത്
സ്റ്റേറ്റ് സെക്രട്ടറി. 25 വര്‍ഷത്തിലേറെയായി മസാച്ചുസെറ്റ്സില്‍ നിന്നുള്ള
മുന്‍ സെനറ്റര്‍; 2004 ലെ ഡെമോക്രാറ്റിക് പ്രസിഡന്‍റ് നോമിനിയുമായിരുന്നു.
കാലാവസ്ഥയുടെ പ്രത്യേക പ്രതിനിധി ഒരു കാബിനറ്റ് സ്ഥാനമല്ല, പക്ഷേ കെറി
ദേശീയ സുരക്ഷാ സമിതിയില്‍ ഇരിക്കും, കാലാവസ്ഥാ വ്യതിയാനത്തിനായി
സമര്‍പ്പിച്ച ഒരു ഉദ്യോഗസ്ഥനെ എന്‍എസ്‌സി ആദ്യമായി ഉള്‍പ്പെടുത്തും.
കാലാവസ്ഥാ പ്രതിസന്ധിയെ അടിയന്തര ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കുന്ന
ഒരു സര്‍ക്കാര്‍ അമേരിക്കയ്ക്ക് ഉടന്‍ ഉണ്ടാകുമെന്ന് കെറി പറഞ്ഞു.
അവ്രില്‍ ഹെയ്ന്‍സ്
ദേശീയ
ഇന്‍റലിജന്‍സ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഹെയ്ന്‍സ് സിഎഎയുടെ മുന്‍
ഡെപ്യൂട്ടി ഡയറക്ടറും ഒബാമ ഭരണത്തില്‍ മുന്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ
ഉപദേഷ്ടാവുമാണ്. യുഎസ് ഇന്‍റലിജന്‍സ് കമ്മ്യൂണിറ്റിയെ നയിക്കാന്‍
നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിതയായിരിക്കും അവര്‍. 51 കാരിയായ
ഹെയ്ന്‍സ് ഒരു അഭിഭാഷകയാണ്. ബൈഡന്‍ സെനറ്റ് കമ്മിറ്റി
ചെയര്‍മാനായിരുന്നപ്പോള്‍ ഡെപ്യൂട്ടി ചീഫ് കൗണ്‍സിലായി ഫോറിന്‍ റിലേഷന്‍സ്
സെനറ്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ല്‍ ഒബാമ ഭരണത്തില്‍
നിന്ന് പുറത്തുപോയ ശേഷം കൊളംബിയ സര്‍വകലാശാലയില്‍ നിരവധി പദവികള്‍
വഹിച്ചു.
ജേക്ക് സള്ളിവന്‍
ദേശീയ സുരക്ഷാ
ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട ജേക്ക് സള്ളിവന്‍ ഒബാമ ഭരണകാലത്ത്
ബൈഡന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി
ക്ലിന്‍റന്‍റെ ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് കൂടിയായിരുന്നു അദ്ദേഹം. ബൈഡന്‍
ട്രാന്‍സിഷന്‍ ടീം പറയുന്നതനുസരിച്ച്, 43-ാം വയസില്‍, സള്ളിവന്‍
പതിറ്റാണ്ടുകളായി ഈ റോളില്‍ സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ
ആളുകളില്‍ ഒരാളായിരിക്കും.