Loading ...
ന്യൂഡല്‍ഹി: 43 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിരോധിച്ചവയില്‍ ഏറെയും ചൈനീസ് ആപ്പുകളാണ്. ഇത് മൂന്നാംതവണയാണ് രാജ്യത്ത് ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നത്.
സ്നാക് വീഡിയോ. വീഡേറ്റ്, ബോക്സ്റ്റാര്‍, അലി എക്സ്പ്രസ് തുടങ്ങിയവയാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെടുന്ന പ്രധാന ആപ്ലിക്കേഷനുകള്‍. ആലിബാബ വര്‍ക്ക് ബെഞ്ച്, ആലിപേ ക്യാഷര്‍, കാം കാര്‍ഡ്, അഡോര്‍ ആപ്പ്, മാംഗോ ടിവി, ക്യാഷര്‍ വാലറ്റ് എന്നിവയും നിരോധിത ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
സുരക്ഷാ പ്രശ്നം ഉന്നയിച്ച് പബ്ജി, ടിക് ടോക് അടക്കമുള്ള മൊബൈല്‍ ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. ചൈനയുമായി സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിച്ചത്.