Loading ...

Home Europe

ബ്രിട്ടണിൽ ലോക്ഡൗണ്‍ നീട്ടി;ക്രിസ്മസ് ആഘോഷം പതിവ് പോലായിരിക്കില്ലെന്ന് പ്രധാനമന്ത്രി

ലണ്ടണ്‍: അടുത്തമാസം രണ്ട് വരെ ബ്രിട്ടണില്‍ ലോക്ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ഇതുവരെ 55,024 ജീവനുകളാണ് കോവിഡ് കാരണം രാജ്യത്തിന് നഷ്ടമായത്. ജനങ്ങള്‍ ജാഗ്രതയോടെ വീട്ടിലിരിക്കണം. ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ പതിവ് പോലെയായിരിക്കില്ലെന്നും പറഞ്ഞു.വാക്‌സിന്‍ കണ്ടെത്താന്‍ ശാസ്ത്രസമൂഹം നടത്തുന്ന പ്രയത്‌നങ്ങളെ പ്രശംസിക്കാനും പ്രധാനമന്ത്രി മറന്നില്ല. ഔദ്യോഗിക     വസതിയിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു ബോറിസ് ജോണ്‍സണ്‍.

കോവിഡ് പോസിറ്റീവായ എം.പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഔദ്യോഗികവസതിയില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുകയാണ്. ശൈത്യകാലത്ത് കോവിഡിനെ നേരിടുന്നതിനുള്ള നടപടികള്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ വരെ തുടരും. ബുധനാഴ്ച മുതല്‍ ജനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ പുറത്തിറങ്ങാം. കടകള്‍, ജിം, പള്ളികള്‍ എന്നിവ അടുത്ത ആഴ്ചമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.കോവിഡ് ബാധിച്ച പ്രദേശങ്ങളെ സര്‍ക്കാര്‍ മൂന്നായി തിരിച്ചിട്ടുണ്ട്. പുതിയ കേസുകളുടെ ഏറ്റക്കുറച്ചിലിന് അനുസരിച്ച്‌ രണ്ടാഴ്ചകള്‍ക്കിടെ ഓരോ പ്രദേശത്തെയും ഹോട്ട്‌സ്‌പോട്ട്, നോണ്‍ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിക്കും.ഒന്നാം മേഖലയില്‍ വരുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. രണ്ടാം മേഖലയില്‍ വരുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളിലും ബാറുകളിലും മദ്യം ഭക്ഷണത്തിനൊപ്പം മാത്രമേ നല്‍കാവൂ.



Related News