Loading ...

Home Business

റബര്‍ ബോര്‍ഡ്​ പുനഃസംഘടന വൈകുന്നു; കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

കോ​ട്ട​യം: മേ​യ്​ 30ന്​ ​കാ​ലാ​വ​ധി അ​വ​സാ​നി​ച്ചെ​ങ്കി​ലും ബോ​ര്‍​ഡ്​ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ താ​ല്‍​പ​ര്യ​മെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​​ ആ​ക്ഷേ​പം. റ​ബ​ര്‍​മേ​ഖ​ല​യും ക​ര്‍​ഷ​ക​രും വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന്​ പ്ര​തി​സ​ന്ധി നേ​രി​ട്ടി​ട്ടും ബോ​ര്‍​ഡ്​ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ന്‍ കേ​ന്ദ്രം ത​യാ​റാ​കാ​ത്ത​ത്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ക​ര്‍​ഷ​ക​രു​ടെ​യും റ​ബ​റു​ല്‍​പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ​യും ബോ​ര്‍​ഡി​നു​കീ​ഴി​ലെ വി​വി​ധ ക​മ്ബ​നി​ക​ളു​ടെ​യും പ്ര​തി​ഷേ​ധ​ത്തി​നും വ​ഴി​യൊ​രു​ക്കു​ക​യാ​ണ്. ചെ​യ​ര്‍​മാ​നും വൈ​സ്​ ചെ​യ​ര്‍​മാ​നും അ​ട​ക്കം 25 അം​ഗ ബോ​ര്‍​ഡാ​ണ്​ പു​നഃ​സം​ഘ​ടി​പ്പി​ക്കേ​ണ്ട​ത്. സ​ര്‍​ക്കാ​ര്‍-​തോ​ട്ടം ഉ​ട​മ​ക​ള്‍ എ​ന്നി​വ​രു​ടെ​യെ​ല്ലാം പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ്​ ബോ​ര്‍​ഡ്. നി​ല​വി​ല്‍ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ര്‍​ക്കാ​ണ്​ പൂ​ര്‍​ണ ചു​മ​ത​ല. സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ന​ട്ടം തി​രി​യു​ന്ന ബോ​ര്‍​ഡി​ല്‍ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ളും ന​ട​ക്കു​ക​യാ​ണ്. ഗ​വേ​ഷ​ണം അ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഇ​പ്പോ​ള്‍ ഭാ​ഗി​ക​മാ​ണ്.
ബോ​ര്‍​ഡി​ന്​ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റ്​ വി​ഹി​ത​മാ​യി അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ടു​പോ​ലും പൂ​ര്‍​ണ​മ​ല്ല. ബോ​ര്‍​ഡി​െന്‍റ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക്​ തു​ക തി​ക​യാ​റു​മി​ല്ല. ഫ​ല​ത്തി​ല്‍ ബോ​ര്‍​ഡി​െന്‍റ പ്ര​വ​ര്‍​ത്ത​ന​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണ്​ ബോ​ര്‍​ഡ്​ പു​നഃ​സം​ഘ​ട​ന​യും കേ​ന്ദ്രം അ​നി​ശ്ചി​ത​മാ​യി നീ​ട്ടു​ന്ന​ത്. റ​ബ​ര്‍ വി​ല​യി​ടി​വി​ല്‍ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​യി​ട്ടും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ബോ​ര്‍​ഡി​ന്​ ക​ഴി​യു​ന്നി​ല്ല.

Related News