Loading ...

Home Business

മന്നാർഗുഡിൽ നിന്ന് ഒരു മാഫിയ...... ചെന്നൈയിലെ ജി 18

ചെന്നൈയിൽനിന്ന് തേനി ഹൈവേ വഴി തെക്കോട്ടു പോയാൽ മന്നാർഗുഡിയിലെത്താം. തമിഴ്നാടിൻറെ തലസ്‌ഥാന നഗരത്തിൽനിന്ന് 320 കിലോമീറ്റർ ദൂരത്താണ് ഈ ചെറു പട്ടണമെങ്കിലും ചെന്നൈയിലെ ഓരോ അനക്കവും അപ്പോൾതന്നെ ഇവിടത്തുകാർ അറിയും. കാരണം പതിറ്റാണ്ടുകൾ തമിഴകത്തിൻറെ ഭരണചക്രം പിൻസീറ്റിലിരുന്ന് തിരിച്ച ശശികല നടരാജൻറെ ജന്മദേശമാണിത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴിയിൽനിന്ന് എഡിഎംകെ പാർട്ടിയുടെ ജനറൽ സെക്രട്ടറി പദം വരെ എത്തിയ അവരുടെ വളർച്ച അതിവേഗമായിരുന്നു. ഇതിനെല്ലാം ചുക്കാൻപിടിച്ചത് മന്നാർഗുഡി മാഫിയ എന്ന പേരിൽ കുപ്രസിദ്ധി നേടിയ ശശികലയുടെ ബന്ധുക്കളും സ്വന്തക്കാരും അടങ്ങുന്ന ഒരു കൂട്ടമായിരുന്നു എന്ന കേൾക്കാത്തവർ കുറയും.

ഇത് വെറും ആരോപണം മാത്രമാണെന്ന് നിഷേധക്കുറിപ്പുകൾ ഇറങ്ങിയിട്ടില്ലെങ്കിലും ശശികലയുടേയും കുടുംബക്കാരുടേയും ഉന്നത ഇടപെടലുകൾ സംബന്ധിച്ച് തെളിവുകൾ പരസ്യമാണ്. ബിജെപി എംപിയും മുന്പ് ജനതാദൾ നേതാവുമായിരുന്നു ഡോ. സുബ്രഹ്മണ്യൻ സ്വാമിതന്നെ ഇവരുടെ ഈ അവിഹിത ഇടപെടലുകൾക്കെതിരേ രംഗത്തുവന്നിരുന്നു. 2001 ൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജയലളിത മന്നാർഗുഡി മാഫിയയെ നിലയിക്കുനിർത്തണം എന്ന് സ്വാമി ആവശ്യപ്പെട്ടത്. അല്ലെങ്കിൽ അത് ജയലളിതയുടെ രാഷ്ര്‌ടീയ അന്ത്യത്തിനു തന്നെ കാരണമാകുമെന്നു ഡോ. സ്വാമി മുന്നറിയിപ്പു നൽകിയിരുന്നു.

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തുകാര്യം എന്നുചോദിക്കുന്നതുപോലെയാണ് ഇങ്ങകലെ കിടക്കുന്ന മന്നാർഗുഡിക്കാർക്ക് അങ്ങ് ചെന്നൈയിലെ പോയസ് ഗാർഡനിലെ ഭരണത്തിൽ എന്തുകാര്യം എന്ന് ചോദിക്കുന്നത്. അത് അറിയണമെങ്കിൽ ശശികല പോയസ്ഗാർഡനിലെ കാര്യക്കാരി ആയ വഴി അറിയണം. 

തിരുവാവൂർ ജില്ലയിലെ മന്നാർഗുഡിയിൽ കൃഷിക്കാരായ വിവേകാനന്ദ– കൃഷ്ണവേണി ദമ്പതികളുടെ മകളായിട്ടായിരുന്നു ശശികലയുടെ ജനനം. നാല് സഹോദരങ്ങൾക്ക് രണ്ട് സഹോദരിമാർ. സ്കൂൾ പഠനം എന്തുകൊണ്ടോ പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഇവർ കഥയിലേക്കെത്തുന്നത് വിവാഹത്തോടെയാണ്. ഭർത്താവ് നടരാജൻ. സർക്കാർ സർവീസിൽ താത്കാലികമായി പിആർഒയുടെ ജോലിയായിരുന്നു. കടലൂർ കളക്ടറോടൊപ്പമായിരുന്നു അക്കാലത്ത് നടരാജൻ ജോലിചെയ്തിരുന്നത്. നടരാജൻറെ അപേക്ഷപ്രകാരം കളക്ടർ വിഎസ് ചന്ദ്രശേഖരാണ് തൻറെ സുഹൃത്തുകൂടിയായിരുന്ന മുഖ്യമന്ത്രി എംജിആറിന് ശശികലയെ പരിചയപ്പെടുത്തുന്നത്. 

അന്ന് എഡിഎംകെയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരുന്നു ജയലളിത. അവർക്കുവേണ്ടി പാർട്ടി പരിപാടികൾ ചിത്രീകരിക്കലായിരുന്നു ശശികലയുടെ ആദ്യജോലി.സിനിമാക്കന്പക്കാരിയായിരുന്ന ശശികലയ്ക്ക് അന്ന് കാസറ്റ് വാടകയ്ക്കുകൊടുക്കുന്ന ബിസിനസും ഉണ്ടായിരുന്നു. ജയലളിതയുമായി 1980കളിൽ ആരംഭിച്ച ആ ബന്ധം 1991ൽ ജയലളിത മുഖ്യമന്ത്രിയായപ്പോഴേക്കും വളരെ ദൃഢമായിരുന്നു. അതിനു മുമ്പ് 1989 ൽ ശശികല കുടുംബ സമേതം പോയസ്ഗാർഡനിലേക്ക് താമസം മാറ്റിയിരുന്നു.

പോയസ്ഗാർഡനിലെ കാര്യങ്ങൾ നോക്കാൻ തൻറെ സ്വദേശമായ മന്നാർഗുഡിയിൽനിന്നു 40 ജോലിക്കാരുമായാണ് അവർ ‘ഗൃഹപ്രവേശം’ നടത്തിയത്. അതുകൊണ്ടുതന്നെ ജയലളിതയുടെ ബംഗ്ലാവിലെ കാര്യങ്ങൾ എല്ലാം ശശികലയുടെ നിയന്ത്രണത്തിലാകാൻ അധികകാലം വേണ്ടിവന്നില്ല. മന്നാർഗുഡിയിൽനിന്ന് എത്തിയവരിൽ ചിലർ പിന്നീട് പാർട്ടിയിൽ പ്രമുഖ സ്‌ഥാനങ്ങൾ വഹിച്ചു. ചിലർ നിർണായക സ്‌ഥാനങ്ങളിൽ നിയമിക്കപ്പെട്ടു. അങ്ങനെ മുഖ്യമന്ത്രിയിലും പാർട്ടിയിലും സർക്കാരിലും തൻറെ സ്‌ഥാനം ഉറപ്പിച്ച ശശികല അധികാരകേന്ദ്രമായി മാറുകയായിരുന്നു. തൻറെ അതീവ വിശ്വസ്‌ഥ എന്ന് തോന്നിയതിനാൽ പല അതിപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് തനിക്കുപകരം ശശികലയെ ജയലളിത നിയമിക്കുന്നതുവരെ കാര്യങ്ങൾ എത്തി. ഏറ്റവും അവസാനമായി കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ ലിസ്റ്റ് തയാറാക്കുന്നതിൽ ശശികല നിർണായക പങ്കുവഹിച്ചു. പാർട്ടിയിലെ ഈ പിടിത്തം ശശികലയെ വെറും തോഴി സ്‌ഥാനത്തുനിന്ന് ചിന്നമ്മയിലേക്ക് ഉയരുന്നതിന് സഹായിച്ചു.

ശശികലയുടെ സമാന്തരഭരണമാണ് സംസ്‌ഥാനത്ത് നടക്കുന്നത് എന്ന് രാഷ്ര്‌ടീയ എതിരാളികൾ ആരോപിച്ചുകൊണ്ടിരുന്നു. ശശികലയേയും ബന്ധുക്കളേയും അവർ ‘മന്നാർഗുഡി മാഫിയ’എന്നു വിശേഷിപ്പിച്ചുതുടങ്ങി. ഏതുവിധേയനേയും പണം ഉണ്ടാക്കുകമാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും ആരോപണം ഉയർന്നു. അങ്ങനെയിരിക്കെ ഈ ആരോപണങ്ങൾ എല്ലാം സത്യമാണെന്നു തെളിയിച്ചുകൊണ്ട് ജയലളിതയും ശശികലയും ബന്ധുക്കളിൽ ചിലരും അനധികൃത സ്വത്ത് സന്പാദനക്കേസിൽ പ്രതികളുമായി.

ഏതായാലും. 2011 ൽ ശശികല, ഭർത്താവ് നടരാജൻ എന്നിവർ അടക്കം 12 പേരെ ജയലളിത പാർട്ടിയിൽന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനായിരുന്നു à´ˆ നടപടി. അവരെ മൂന്നുമാസംകഴിഞ്ഞ് തിരിച്ചെടുക്കുന്ന സമയത്തൊഴിച്ച് ശശികല ജയലളിതയുടെ വിശ്വസ്തയായി പോയസ് ഗാർഡനിൽ പ്രവർത്തിച്ചു. അങ്ങനെ ശശികല അധികാര കേന്ദ്രമായി വളർന്നു വേരുറപ്പിച്ച സമയത്തായിരുന്നു ജയലളിതയുടെ അപ്രതീക്ഷിത മരണം. à´ˆ മരണത്തിനു പിന്നിലും മന്നാർഗുഡി മാഫിയയുടെ കറുത്ത കൈകൾ പ്രവർത്തിച്ചു എന്ന് ആരോപണം ഉയരാൻ അധികം സമയം വേണ്ടിവന്നില്ല. എന്നാൽ ശശികല കുലുങ്ങിയില്ല. അധികം വൈകാതെ അവർ പാർട്ടി ജനറൽ സെക്രട്ടറിയുമായി. ഇതിനു ചുക്കാൻ പിടിച്ചതും തുടർന്ന് മുഖ്യമന്ത്രി പന്നീർശെൽവത്തെ രാജിവയ്പ്പിച്ച് മുഖ്യമന്ത്രിയാകാൻ ശ്രമിച്ചതിനു പിന്നിലും മന്നാർഗുഡി മാഫിയ ആണെന്ന് വീണ്ടും ശക്‌തമയാ ആരോപണം നേരിടേണ്ടിവന്നു. ഇത്രമാത്രം ശക്‌തമാമോ മന്നാർഗുഡി മാഫിയ എന്ന് സാധാരണക്കാരായ തമിഴർ ചിന്തിച്ചുതുടങ്ങിയത് അപ്പോഴാണ്. ശരിക്കും ഇവർ മാഫിയ തന്നെയോ.... 

ഫെ​ബ്രു​വ​രി ഏ​ഴ്. ത​മി​ഴ്നാ​ട് കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വം എ​ഡി​എം​കെ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി ശ​ശി​ക​ല​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ദി​ശ​മാ​റ്റി​യ ദി​വ​സം. അ​ന്ന് പ​നീ​ർ​ശെ​ൽ​വം മ​റീ​നാ​ബി​ച്ചി​ൽ മു​ൻമു​ഖ്യ​മ​ന്ത്രി ല​ളി​ത​യു​ടെ ക​ല്ല​റ​യ്ക്ക് സ​മീ​പം ധ്യാ​ന​മി​രു​ന്ന​ശേ​ഷം ത​ന്നെ നി​ർ​ബ​ന്ധി​ച്ച് രാ​ജി​വ​യ്പ്പി​ച്ച​താ​യും താ​ൻ രാ​ജി പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. പ​നീ​ർ​ശെ​ൽ​വം സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​തി​നു സാ​ക്ഷി​ക​ളാ​യ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ​നി​ന്ന് ഒ​രു ശ​ബ്ദ​മു​യ​ർ​ന്നു ന്ധ ജീ ​എ​റ്റീ​നു​ടെ ക​ഥൈ മു​ടി​ഞ്ചാ​ച്ച്’. ഈ ​പ്ര​ഖ്യാ​പ​നം ഒ​രാ​ളു​ടെ​ മാ​ത്ര​മാ​യി​രു​ന്നി​ല്ല. ത​മി​ഴ് രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ സ​സൂ​ക്ഷ്മം വീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന ത​മി​ഴ് ജ​ന​ത്തി​ന്‍റേ​താ​യി​രു​ന്നു.

ശ​ശി​ക​ല​യും ജ​യ​ല​ളി​ത​യും ത​മ്മി​ലു​ള്ള ബ​ന്ധ​വും മ​ന്നാ​ർ​ഗു​ഡി മാ​ഫി​യ അ​ഥ​വാ ജി 18 ​എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ശ​ശി​ക​ല​യു​ടെ ബ​ന്ധു​ക്ക​ളു​ടെ നീ​ക്ക​ങ്ങ​ളും അ​റി​യാ​ത്ത ത​മി​ഴ​ർ ഇ​ല്ല. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ വ​രെ ഇ​തെ​ല്ലാം അ​റി​യാ​മാ​യി​രു​ന്നി​ട്ടും പ​ഞ്ച​പു​ച്ഛ​മ​ട​ക്കി എ​ല്ലാം സ​ഹി​ച്ചു. കാ​ര​ണം ചി​ല​രെ​യൊ​ക്കെ പി​ണ​ക്കി പാ​ർ​ട്ടി​യി​ൽ തു​ട​രാ​നാ​വി​ല്ല എ​ന്ന​തു​ത​ന്നെ.

ജ​യ​ല​ളി​ത മ​രി​ച്ച ദി​വ​സം രാ​ജാ​ജി ഹാ​ളി​ൽ മൃ​ത​ദേ​ഹം പൊ​തു ദ​ർ​ശ​ന​ത്തി​നു​വ​ച്ച​പ്പോ​ൾ സ്വ​ന്ത​ക്കാ​ർ​ക്കും എം​എ​ൽ​എ മാ​ർ​ക്കു​പോ​ലും നി​ൽ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​തി​രു​ന്ന മൃ​ത​ദേ​ഹ​ത്ത​ിനു സ​മീ​പം നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത് ശ​ശി​ക​ല​യു​ടെ അ​ടു​ത്ത അ​നു​യാ​യി​ക​ളാ​യി​രു​ന്നു. ഈ ​ദൃ​ശ്യം നേ​രി​ട്ടും ടി​വി​യി​ലു​മൊ​ക്കെ ക​ണ്ട​വ​രെ​ല്ലാം മ​ന്നാ​ർ​ഗു​ഡി മാ​ഫി​യ വേ​രോ​ട്ടം ശ​ക്ത​മാ​ക്കു​ക​യാ​ണെ​ന്നും അ​ധി​കാ​രം താ​മ​സി​യാ​തെ ശ​ശി​ക​ല പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും പി​റു​പി​റു​ത്തു . തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ ജ​ന​ത്തി​ന്‍റെ ഈ ​ആ​ശ​ങ്ക ശ​രി​വ​യ്ക്കു​ന്ന​താ​യി​രു​ന്നു.

ജ​യ​ല​ളി​ത​യെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ന്നു മു​ത​ൽ ആ​ശു​പ​ത്രി​ക്ക് ക​ന​ത്ത സു​ര​ക്ഷ​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​രെയും ജ​യ​ല​ളി​ത​യെ കാ​ണാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ജ​യ​ല​ളി​ത​യു​ടെ സ​ഹോ​ദ​ര​ന്‍റെ പു​ത്രി ദീ​പ​യ്ക്കു​പോ​ലും പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ മ​ന്നാ​ർ​ഗു​ഡി മാ​ഫി​യ എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന പ​ല​രും ആ​ശു​പ​ത്രി​യി​ൽ യ​ഥേ​ഷ്ടം ക​റ​ങ്ങി ന​ട​ന്നു. എ​ന്താ​ണ് ഇ​തി​ന്‍റെ ര​ഹ​സ്യം എ​ന്ന് ത​മി​ഴ​ർ​മാ​ത്ര​മ​ല്ല, ഇ​ക്കാ​ര്യം ക​ണ്ടും വാ​യി​ച്ചും അ​റി​ഞ്ഞ​വ​രെ​ല്ലാം ചോ​ദി​ച്ചു​തു​ട​ങ്ങി. എ​ന്നി​ട്ടും ആ ​ര​ഹ​സ്യം മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​ല്ല.

നി​ല​വി​ലു​ള്ള നി​യ​മം അ​നു​സ​രി​ച്ച് ആ​രെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടാ​ൽ രോ​ഗ​നി​ല സം​ബ​ന്ധി​ച്ച് ഡോ​ക്ട​ർ​മാ​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ക്ക​ണം. രോ​ഗം സം​ബ​ന്ധി​ച്ച് ര​ഹ​സ്യ​സ്വ​ഭാ​വം സൂ​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ അ​തും രോ​ഗി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട​ണം. മ​രി​ച്ചാ​ൽ അ​ടു​ത്ത ബ​ന്ധു എ​ത്തു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ക​യും അ​തു​വ​രെ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം. ജ​യ​ല​ളി​ത​യു​ടെ കാ​ര്യ​ത്തി​ൽ ഇ​തൊ​ന്നു​മു​ണ്ടാ​യി​ല്ല. അ​ടു​ത്ത ബ​ന്ധു ദീ​പ​യെ ആ​ശു​പ​ത്രി​ക്ക​ടു​ത്തേ​ക്ക് പോ​ലും പ്ര​വേ​ശി​പ്പി​ച്ചി​ല്ല. സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​മു​ഖ​രു​ടെ രോ​ഗ​വി​വ​രം സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം ബു​ള്ള​റ്റി​നു​ക​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​റ​ക്കു​മെ​ങ്കി​ലും ജ​യ​യു​ടെ കാ​ര്യ​ത്തി​ൽ അ​പ്പ​പ്പോ​ൾ അ​തു​ണ്ടാ​യി​ല്ല. അ​താ​യ​ത് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​തും ര​ഹ​സ്യസ്വ​ഭാ​വം സൂ​ക്ഷി​ച്ച​തും ചി​ല കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു.പൊ​തു​ജ​ന​ത്തി​ന്‍റെ ച​ർ​ച്ചാ​വി​ഷ​യ​വും ഇ​താ​യി​രു​ന്നു. ഒ​പ്പം അ​വ​ർ മു​റു​മു​റു​ത്തു, മ​ന്നാ​ർ​ഗു​ഡി മാ​ഫി​യ​യാ​ണ് പി​ന്നി​ൽ. ഇ​വ​രി​ൽ നി​ന്നു ത​മി​ഴ്നാ​ടി​ന് ര​ക്ഷ​യി​ല്ല. 

2011 ഡി​സം​ബ​ർ 17 ​ജ​യ​ല​ളി​ത​യും ശ​ശി​ക​ല​യും ത​മ്മി​ൽ തെ​റ്റി​യ ദി​വ​സ​മാ​യി​രു​ന്നു. അ​ന്നാ​ണ് ശ​ശി​ക​ല​യെ​യും അ​ടു​പ്പ​ക്കാ​രി​ൽ 13 പേരെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്നും പോ​യ​സ്ഗാ​ർ​ഡ​നി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. പ​ക്ഷെ മാ​ർ​ച്ചു​മാ​സം അ​വ​ർ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​ന്നു. ത​ന്‍റെ സ​ഹോ​ദ​രി മാ​പ്പ​പേ​ക്ഷ എ​ഴു​തി​ത്ത​ന്ന​തി​നാ​ലാ​ണ് അ​വ​രെ തി​രി​ച്ചെ​ടു​ത്ത​ത് എ​ന്നാ​യി​രു​ന്നു ജ​യ​ല​ളി​ത​യു​ടെ വി​ശ​ദീ​ക​ര​ണം.

അ​ന്ന് എ​ടു​ത്ത ഫോ​ട്ടോ​യി​ൽ അ​തു​വ​രെ പോ​യ​സ്ഗാ​ർ​ഡനി​ലോ ജ​യ​ല​ളി​ത​യു​ടെ മു​ന്പി​ലോ എ​ത്താ​ൻ ധൈ​ര്യ​പ്പ​ടാ​തി​രു​ന്ന, പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് ന​ട​രാ​ജ​നും ഉ​ണ്ടാ​യി​രു​ന്നു.

പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​ക്കാ​ളു​പ​രി, ശ​ശി​ക​ല​യും ബ​ന്ധു​ക്ക​ളു​ം ചേ​ർ​ന്ന് ജ​യ​ല​ളി​ത​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ളാ​ണ് അ​ന്ന​ത്തെ പു​റ​ത്താ​ക്ക​ലി​നു കാ​ര​ണ​മ​ത്രേ. പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി​ക്കു​മു​ന്പ് ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ത​ന്നോ​ട​ടു​ത്ത ചി​ല​ർ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ജ​യ​ല​ളി​ത​യ്ക്ക് അ​റി​വു​ല​ഭി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല അ​ന്ന​ത്തെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഇ​തേ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യി​രു​ന്നു​വെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. ഇ​തേ​ത്തു​ട​ർ​ന്ന് ശ​ശി​ക​ല അ​റി​യാ​തെ ര​ഹ​സ്യ​മാ​യ ഒ​രു ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് ജ​യ​ല​ളി​ത വി​ധേ​യ​യാ​യി. പ​രി​ശോ​ധ​നാഫ​ലം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു​വ​ത്രേ. ര​ക്ത​ത്തി​ൽ മാ​ര​ക​മാ​യ വി​ഷാം​ശ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നി​ട്ടും ശ​ശി​ക​ല​യെ​യും സം​ഘ​ത്തെ​യും തി​രി​ച്ചെ​ടു​ത്ത​ത് അ​ന​ധി​കൃ​ത​സ്വ​ത്ത് സ​ന്പാ​ദ​ന​ക്കേ​സി​ൽ ശ​ശി​ക​ല ത​നി​ക്കെ​തി​രേ മാ​പ്പു​സാ​ക്ഷി​യാ​യേ​ക്കു​മോ എ​ന്നു ഭ​യ​ന്നാ​ണ് എ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്തി​രു​ന്നു. ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന് ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ ജ​യ​ല​ളി​ത തി​രി​ച്ചെ​ടു​ത്ത​തി​നു പി​ന്നി​ൽ ചി​ല​രു​ടെ ബ്ളാ​ക്ക്മെ​യി​ലിം​ഗ് അ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല എ​ന്നാ​ണ് ജ​ന​വി​ശ്വാ​സം.​ഏ​റെ ദു​രൂ​ഹ​ത​ക​ൾ ബാ​ക്കി​യാ​ക്കി ജ​യ​ല​ളി​ത ഇ​പ്പോ​ൾ മ​രി​ച്ച​തി​നേ​ക്കാ​ൾ ഭേ​ദ​മാ​യേ​നെ ജ​യി​ൽ വ​രി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ണ് ഇ​പ്പോ​ൾ ചെ​ന്നൈ​യി​ലെ സം​സാ​രം.

ശ​ശി​ക​ല, ഭ​ർ​ത്താ​വ് ന​ട​രാ​ജ​ൻ, ശ​ശി​ക​ല​യു​ടെ സ​ഹോ​ദ​ര​ൻ ദി​വാ​ക​ര​ൻ, സ​ഹോ​ദ​രി വ​നി​താ​മ​ണി​യു​ടെ മ​ക്ക​ളാ​യ ടി​ടി ബ്ര​ദേ​ഴ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ദി​ന​ക​ര​ൻ, സു​ധാ​ക​ര​ൻ, ഭാ​സ്ക​ര​ൻ, പ​രേ​ത​നാ​യ സ​ഹോ​ദ​ര​ൻ ജ​യ​രാ​മന്‍റെ ഭാ​ര്യ ഇ​ള​വ​ര​ശി, മ​റ്റൊ​രു സ​ഹോ​ദ​ര​ൻ à´Ÿà´¿.​വി മ​ഹാ​ദേ​വ​ൻ, പ​രേ​ത​നാ​യ സ​ഹോ​ദ​ര​ൻ വി​നോ​ദ​ക​ന്‍റെ മ​ക​ൻ à´Ÿà´¿.​വി മ​ഹാ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ശ​ക്ത​മാ​യ ഒ​രു മാ​ഫി​യ​യാ​ണ് ത​മി​ഴ്നാ​ട് ഭ​ര​ണം നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം. à´ˆ ​ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ പ​ര​ക്കു​ന്ന വാ​ർ​ത്ത​ക​ൾ. അ​ത്താ​ഴ​പ്പ​ട്ടി​ണി​ക്കാ​രാ​യി​രു​ന്ന മ​ന്നാ​ർ​ഗു​ഡി കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​ന്ന് കോ​ടീ​ശ്വ​ര​ന്മാ​ര​ായ​ത് ഇ​തി​നു​ള്ള തെ​ളി​വാ​ണെ​ന്ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ശ​ശി​ക​ല​യോ​ടൊ​പ്പം പോ​യ​സ്ഗാ​ർ​ഡ​നി​ലേ​ക്ക് വെ​റും​കൈ​യോ​ടെ എ​ത്തി​യ​വ​ർ ഇ​ന്ന് ആ​ഡം​ബ​ര​ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ആ​സ്ഥി​യും ജീ​വി​ത​വും സം​ബ​ന്ധി​ച്ചു പു​റ​ത്തു​വ​ന്നി​ട്ടു​ള്ള വാ​ർ​ത്ത​ക​ൾ ആ​രു​ടേ​യും ക​ണ്ണു​ത​ള്ളി​ക്കു​ന്ന​താ​ണ് അ​തേ​ക്കു​റി​ച്ച് നാ​ളെ. 

ജോസി ജോസഫ് 

Related News