Loading ...

Home Kerala

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു

കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി. നി​ല​വി​ല്‍ ഇ​ഡി കേ​സി​ല്‍ കാ​ക്ക​നാ​ട്ടെ ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് ശി​വ​ശ​ങ്ക​ര്‍. ഇ​വി​ടെ എ​ത്തി​യാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശി​വ​ശ​ങ്ക​റു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ ന​ല്‍​കും. തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​സ്റ്റം​സി​ന് എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം, വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യ കേ​സി​ല്‍ സ്വ​പ്ന​യെ​യും സ​രി​ത്തി​നെ​യും ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു കി​ട്ട​ണ​മെ​ന്ന ക​സ്റ്റം​സി​ന്‍റെ അ​പേ​ക്ഷ സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന കൊ​ച്ചി​യി​ലെ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഇ​രു​വ​രെ​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഹാ​ജ​രാ​ക്കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Related News