Loading ...

Home National

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ജനുവരിയോടെ വിതരണം ചെയ്യും; സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ത്യയില്‍ ജനുവരിയോടെ കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കോവിഷീല്‍ഡ് വാക്സിനാണ് ലഭ്യമാക്കുക. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ 10 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യും. ഡോസിന് 250 രൂപ നിരക്കിലാണ് വിതരണം നടത്തുകയെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അസ്ട്ര സെനക മരുന്ന് കമ്ബനിയുമായാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറിലെത്തിയത്. 4 കോടി ഡോസ് ഇതിനകം തയ്യാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല പറഞ്ഞു. ലൈസന്‍സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിതരണം ചെയ്യാനാവൂ. അതിനിടെ രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വാക്‍സിന്‍ വിതരണമാകും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.

Related News