Loading ...
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ്
തെരഞ്ഞെടുപ്പിലെ പരാജയം ഡോണള്‍ഡ് ട്രംപ് അംഗീകരിച്ചു. ജോ
ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ ട്രംപ് വൈറ്റ് ഹൗസിന് നിര്‍ദേശം നല്കി.
അധികാര
കൈമാറ്റത്തിനായി ആവശ്യമുള്ള നടപടികള്‍ ചെയ്യാന്‍
ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം
നല്‍കിയെന്ന് ട്രംപ് ട്വീറ്ററിലൂടെ അറിയിച്ചു. നടപടി
ക്രമങ്ങള്‍ക്കായി ജോ ബൈഡന്റെ ഓഫീസിന് 63 ലക്ഷം രൂപ
അനുവദിച്ചു. മിഷിഗണിലെ ഫലവും എതിരായതോടെയാണ് ട്രംപിന്
മനംമാറ്റമുണ്ടായത്.
നേരത്തെ, ബൈഡന് അധികാര കൈമാറ്റത്തിനുള്ള
ഫണ്ട് അനുവദിക്കാതിരുന്ന എമിലി മര്‍ഫി കടുത്ത
വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ട്രംപിന്റെ തീരുമാനത്തെ
ബൈഡന് പക്ഷം സ്വാഗതം ചെയ്തു.