Loading ...
റിയാദ്: ലോകരാജ്യങ്ങളിലെ പ്രമുഖരായ 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20
ഉച്ചകോടിയില്‍ ഇന്ത്യ പ്രമുഖ നിരയിലേയ്ക്ക്. 2023ലെ ഉച്ചകോടി ഇന്ത്യയില്‍
നടത്താന്‍ തീരുമാനിച്ചു. സൗദി അറേബ്യ അദ്ധ്യക്ഷം വഹിച്ച റിയാദിലെ ജി-20
സമ്മേളനത്തിന്റെ വിജയകരമായ പരിസമാപ്തിക്ക് ശേഷമാണ് 2023ലെ ആതിഥേയത്വം
ഇന്ത്യയ്ക്ക് നല്കുന്നതായ പ്രഖ്യാപനം നടന്നത്. ലോകരാജ്യങ്ങളുടെ
നിലവിലെ സാമ്ബത്തിക വാണിജ്യ അവസ്ഥകളും വിവിധ മേഖലകളിലെ കൊറോണ
പശ്ചാത്തലത്തിലെ തളര്‍ച്ചയും മുന്നേറ്റവും യോഗം ചര്‍ച്ച ചെയ്തു. 2021ലെ
സമ്മേളനം ഇറ്റലിയിലും 2022ലേത് ഇന്തോനേഷ്യയിലും നടത്താന്‍ നേരത്തേ
തീരുമാനിച്ചിരുന്നു. കൊറോണ ദുരിതങ്ങളില്‍ നിന്നും അംഗരാജ്യങ്ങളെ
സംരക്ഷിക്കാനും കള്ളപ്പണത്തിനും ഭീകരതയ്ക്കുമെതിരെ ശക്തമായി മുന്നേറാനും
തീരുമാനിച്ചാണ് സമ്മേളനം പിരിഞ്ഞത്.