Loading ...
മുംബൈ: കോവിഡ് കാലത്ത് ആപ്പിളിന്റെ ഒന്‍പത്
നിര്‍മാണ യൂണിറ്റുകള്‍ ചൈനയില്‍നിന്ന്
ഇന്ത്യയിലെത്തിയതായി കേന്ദ്ര ഐടി മന്ത്രി
രവി ശങ്കര്‍പ്രസാദ്.
ലോകത്തിന്റെ
പുതിയ നിര്‍മാണ കേന്ദ്രമായി ഇന്ത്യ
മാറുന്നതിന്റെ ലക്ഷണങ്ങള്‍
പ്രകടമായിത്തുടങ്ങിയെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍
അടുത്തിടെ അവതരിപ്പിച്ച ഉത്പാദന
ബന്ധിത ആനുകൂല്യ പദ്ധതി (പിഎല്എെ) വന്‍
വിജയമായിക്കഴിഞ്ഞു.
സാംസംഗ്, ഫോക്സ്കോണ്‍, റൈസിംഗ്
സ്റ്റാര്‍, വിസിട്രോണ്, പെഗാട്രോണ്‍
തുടങ്ങിയ കന്പനികള്‍ പിഎല്എെ
പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്കായി
അപേക്ഷിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി
പറഞ്ഞു.