Loading ...
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ്
തെരഞ്ഞെടുപ്പിലെ തോല്‍വിയെ
നിയമനടപടികളിലൂടെ
മറികടക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ്
ട്രംപിന്റെ ശ്രമങ്ങള്‍ക്കു വീണ്ടും
തിരിച്ചടി. പെന്‍സില്‍വേനിയ
സംസ്ഥാനത്തു ക്രമക്കേട്
നടന്നുവെന്നാരോപിച്ചു ട്രംപിന്റെ ടീം
നല്കിയ ഹര്‍ജി കോടതി തള്ളി. സംസ്ഥാനത്തെ
തപാല്‍വോട്ടുകള്‍ മുഴുവന്‍
അസാധുവാക്കണമെന്നായിരുന്നു
ഹര്‍ജിയിലെ ആവശ്യം.
ഏതാണ്ട് എഴുപതു ലക്ഷം പേരുടെ
വോട്ടവകാശം റദ്ദാക്കണമെന്ന
ആവശ്യമാണു ട്രംപ് ടീം
ഉന്നയിക്കുന്നതെന്നു ജഡ്ജി
ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍
ട്രംപിനെ തോല്പിച്ച ഡെമോക്രാറ്റിക്
പാര്‍ട്ടി നേതാവ് ജോ ബൈഡന്
പെന്‍സില്‍വേനിയയില്‍ 80,000
വോട്ടുകളുടെ ലീഡ് ആണു നേടിയിട്ടുള്ളത്. മറ്റു
ചില സംസ്ഥാനങ്ങളിലും ക്രമക്കേട്
ആരോപിച്ചു ട്രംപിന്റെ ടീം കോടതി
കയറിയെങ്കിലും പ്രയോജനം
ഉണ്ടായിട്ടില്ല. ജോര്‍ജിയ സംസ്ഥാനത്ത്
ട്രംപിന്റെ ആവശ്യപ്രകാരം കൈകൊണ്ട്
രണ്ടാമതു വോട്ടെണ്ണിയിട്ടും ബൈഡനാണു
ജയിച്ചത്.
538 അംഗ ഇലക്ടറല്‍
കോളജില്‍ 306 വോട്ടുകള്‍ ഉറപ്പിച്ചാണു
ബൈഡന് വിജയിച്ചത്. ട്രംപിന് 232
ഇലക്ടറല്‍ വോട്ടുകളേ
ലഭിച്ചിട്ടുള്ളൂ. പെന്‍സില്‍വേനിയ
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ട്രംപ്
തെരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാന്‍
തയാറാകണമെന്ന് അദ്ദേഹത്തിന്റ സ്വന്തം
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ
സെനറ്റര്‍ പാറ്റ് ടൂമി ആവശ്യപ്പെട്ടു.