Loading ...

Home Kerala

ബാലറ്റ് പേപ്പറുമായി പോളിങ് ഓഫീസര്‍ വീട്ടിലെത്തും; കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് ബാധിതര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്താം. ബാലറ്റ് പേപ്പറുമായി പോളിങ് ഓഫീസര്‍ കോവിഡ് രോഗിയുടെ വീട്ടിലെത്തും. തെരഞ്ഞെടുപ്പിന്റെ തലേദിവസം മൂന്ന് മണിക്ക് ശേഷം കോവിഡ് പോസിറ്റീവാകുന്നവര്‍ക്കും വോട്ട് ചെയ്യാം. ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമാണ് കമ്മീഷന്‍ സൗകര്യമൊരുക്കുന്നത്. തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണമെന്ന് നിര്‍ബന്ധമില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്ക്കരന്‍ വ്യക്തമാക്കി. കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങനെ അപേക്ഷ നല്‍കുമെന്നതുള്‍പ്പടെ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് ഉദ്യോഗസ്ഥര്‍ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാന്‍ തീരുമാനിച്ചത്. വോട്ടിനായി അപേക്ഷിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

Related News