Loading ...

Home International

കാബൂളില്‍ പതിനാലിടങ്ങളില്‍ റോക്കറ്റ് ആക്രമണം;നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാന്‍: കാബൂളില്‍ പതിനാല് ഇടങ്ങളില്‍ റോക്കറ്റ് ആക്രമണം. മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. മെഡിക്കല്‍ കോംപ്ലക്‌സുകളും അന്താരാഷ്ട്ര കമ്ബനികളും ഉള്‍പ്പെടെ നിരവധി കെട്ടിങ്ങളും അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്. അക്രമത്തിന്റെ ഉത്തരവാദിത്വം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. റോക്കറ്റ് ആക്രമങ്ങളില്‍ പങ്കില്ലെന്നാണ് താലിബാന്‍ നിലപാട്. അഫ്ഗാന്‍-താലിബാന്‍ സര്‍ക്കാര്‍ തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മൂന്നുമാസമായി ഖത്തറില്‍ നടക്കുന്നതിനിടെയാണ് ആക്രമണം. ചര്‍ച്ചകളില്‍ ഇതുവരെ കാര്യമായ പുരോഗതിയുള്ളതായി റിപ്പോര്‍ട്ടുകളില്ല. ഖത്തറില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ താലിബാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനിരിക്കെയാണ് അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടന പരമ്ബര നടന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ താലിബാന്‍ അഫ്ഗാനിസ്താനില്‍ 53 ചാവേര്‍ ആക്രമണങ്ങളാണ് നടത്തിയത്. 1250 സ്‌ഫോടനങ്ങളിലായി 1210 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 2500 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

Related News