Loading ...

Home National

നാഗ്രോട്ടാ ഏ‌റ്റുമുട്ടല്‍; ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാശ്‌മീരിലെ നാഗ്രോട്ടാ ഏ‌റ്റുമുട്ടലിന്റെ പശ്‌ചാത്തലത്തില്‍ ദേശീയ സുരക്ഷ വിലയിരുത്തുന്നതിന് ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് à´·à´¾, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍,വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗ്‌ള, മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ 26ന് പ്രധാനപ്പെട്ട ആക്രമണങ്ങള്‍ക്ക് തീവ്രവാദികള്‍ പദ്ധതിയിടുകയായിരുന്നു എന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചു.ജമ്മു കാശ്‌മീരിലെ നാഗ്രോട്ടയില്‍ ബാന്‍ ടോള്‍ പ്ളാസയോട് ചേര്‍ന്നാണ് വ്യാഴാഴ്‌ച ഭീകരാക്രമണം നടന്നത്.മൂന്ന് മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ നാല് ഭീകരരെ വധിച്ചു. à´‡à´µà´°àµâ€ ജയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണെന്നാണ് കരുതപ്പെടുന്നത്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മുകാശ്‌മീര്‍ ജില്ല വികസന സമിതി തിരഞ്ഞെടുപ്പുകളില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു തീവ്രവാദികള്‍ വന്നത്. സംഭവം അന്വേഷിക്കുകയാണെന്ന് ജമ്മു സോണ്‍ ഐജി അറിയിച്ചു.

Related News