Loading ...

Home Gulf

60 കഴിഞ്ഞവരുടെ ഇഖാമ ജനുവരി മുതൽ പുതുക്കില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: ബിരുദം ഇല്ലാത്ത, 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് തൊഴിലനുമതി (ഇഖാമ) പുതുക്കി നല്‍കേണ്ടെന്ന കുവൈത്ത് തീരുമാനം ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. ഇവര്‍ക്കു മക്കളുടെയോ പങ്കാളിയുടെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ കുടുംബ/ആശ്രിത വീസയിലേക്കു മാറാം.

2021ല്‍ കാലാവധി തീരുന്ന ഇഖാമയാണെങ്കില്‍ അതു പൂര്‍ത്തിയാകുന്നതുവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കും. അതു കഴിയുമ്പോള്‍ ആവശ്യമെങ്കില്‍ കുടുംബ വിസയിലേക്കു മാറാം. ആശ്രിത/കുടുംബ വിസയില്‍ കഴിയുന്ന 60 കഴിഞ്ഞവര്‍ക്കു ജോലി ചെയ്യാന്‍ അനുമതി ഇല്ല. കുവൈത്തില്‍ താമസിക്കാമെന്നു മാത്രം. അതിനിടെ, 1992 മുതല്‍ 2020 വരെ 8 ലക്ഷം വിദേശികളെ നാടുകടത്തിയെന്നു കുവൈത്ത് അറിയിച്ചു

Related News