Loading ...

Home Gulf

എണ്ണയിതര മേഖലക്ക് ഊന്നല്‍; പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍

എണ്ണ വിലയിടിവും കോവിഡ് പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തില്‍ സാമ്ബത്തിക രംഗത്തെ വൈവിധ്യവത്കരണം ശക്തമാക്കാനുറച്ച്‌ ഗള്‍ഫ് രാജ്യങ്ങള്‍. ബദല്‍ വരുമാന സ്രോതസുകള്‍ കണ്ടെത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയും സജീവമാണ്. സ്വകാര്യ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി സ്വദേശി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും വിവിധ രാജ്യങ്ങള്‍ പദ്ധതി ആവിഷ്കരിച്ചു വരികയാണ്.ഉല്‍പാദനം ഗണ്യമായി കുറച്ചെങ്കിലും എണ്ണവിലത്തകര്‍ച്ച മാറ്റമില്ലാതെ തുടരുകയാണ്. അടുത്ത വര്‍ഷവും എണ്ണവിലയില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ലോകതലത്തില്‍ രൂപപ്പെട്ട ഉല്‍പാദന രംഗത്തെ മരവിപ്പ് തുടരുന്ന സാഹചര്യത്തില്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ വരുമാനം കുറയാനാണ് സാധ്യത. നേരത്തെ തന്നെ എണ്ണയിതര മേഖലകള്‍ക്ക് ഊന്നല്‍ നല്‍കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ തീരുമാനിച്ചതാണ്.

Related News