Loading ...

Home Kerala

പ​ട്ട​യ ഭൂ​മി​യി​ലെ വാ​ണി​ജ്യ നി​ര്‍​മാ​ണം; കേ​ര​ള​ത്തി​ലാ​കെ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് സു​പ്രീം കോ​ട​തി​യും

ന്യൂ​ഡ​ല്‍​ഹി: പ​ട്ട​യ ഭൂ​മി​യി​ലെ വാ​ണി​ജ്യ നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ഇ​ടു​ക്കി​യി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​രു​തെ​ന്നു സു​പ്രീം കോ​ട​തി. ഭൂ​പ​തി​വു നി​യ​മ​ത്തി​ലെ​യും അ​നു​ബ​ന്ധ ച​ട്ട​ങ്ങ​ളി​ലെ​യും വ്യ​വ​സ്ഥ​ക​ള്‍ കേ​ര​ള​ത്തി​ലാ​കെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ന​ട​പ​ടി.

കേ​ര​ള​ത്തി​ലെ മ​റ്റു ജി​ല്ല​ക​ളി​ല്‍ പ​ട്ട​യ ഭൂ​മി​യി​ല്ലേ​യെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ടു കോ​ട​തി ചോ​ദി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഭൂ​പ​തി​വ് ച​ട്ട​പ്ര​കാ​രം പ​തി​ച്ചു ന​ല്‍​കി​യ പ​ട്ട​യ ഭൂ​മി​യി​ല്‍ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള നി​ര്‍​മാ​ണം നി​രോ​ധി​ച്ച​തി​നെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് നി​യ​മം കേ​ര​ളം മു​ഴു​വ​ന്‍ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​നെ​തി​രേ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ അ​ബ്ദു​ള്‍ ന​സീ​ര്‍, സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​രു​ടെ ബെ​ഞ്ച്, ഒ​രു ജി​ല്ല​യി​ല്‍ മാ​ത്രം എ​ങ്ങ​നെ നി​യ​ന്ത്ര​ണം പ​രി​മി​ത​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന് ആ​രാ​ഞ്ഞു. ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യി​ലും ഇ​ട​പെ​ടാ​ന്‍ സു​പ്രീം കോ​ട​തി ത​യാ​റാ​യി​ല്ല.

ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​ഭൂ​മി​യി​ല്‍ മാ​ത്രം നി​ര്‍​മാ​ണ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം അ​നു​ച്ഛേ​ദ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ഹ​ര്‍​ജി​ക്കാ​ര്‍​ക്കു വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പി. ​ചി​ദം​ബ​ര​വും അ​ഭി​ഭാ​ഷ​ക​ന്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​നും വാ​ദി​ച്ചു. എ​ന്നാ​ല്‍, ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​യ​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​നു​ള്ള അ​ധി​കാ​ര​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം.

എ​ന്ത് ആ​വ​ശ്യ​ത്തി​നാ​ണ് ഭൂ​മി ന​ല്‍​കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കി ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ കൈ​വ​ശാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ പ്ര​യാ​സ​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍, ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടാ​ന്‍ സു​പ്രീം കോ​ട​തി ത​യാ​റാ​യി​ല്ല.

Related News