Loading ...

Home National

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒ.ബി.സി പട്ടികയിലേക്ക് പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒ.ബി.സി പട്ടികയിലുള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സംവരണം നല്‍കുന്നതിന്റെ ഭാഗമായാണ് ഒ.ബി.സി പട്ടികയുടെ ഭാഗമാക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഒ.ബി.സി പ്രാതിനിധ്യം നല്‍കുന്നതിനായാണ് നടപടികള്‍ ആരംഭിച്ചത്. സുപ്രിംകോടതിയുടെ ഉത്തരവിന്റെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. സാമൂഹ്യക്ഷേമമന്ത്രാലയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനവധി സാമൂഹ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. അവര്‍ക്ക് മുഖ്യധാരയില്‍ അത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം നല്‍കുക എന്നതാണ് ഇതിനുള്ള പരിഹാരം. സാമൂഹ്യക്ഷേമ മന്ത്രാലയം വിവിധതലത്തില്‍ നടത്തിയ ചര്‍ച്ചകളിലുയര്‍ന്നു വന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് ഈ തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗം ഈ നിര്‍ദേശം അംഗീകരിച്ചതിന് ശേഷം പാര്‍ലമെന്റിന്റെ അനുവാദത്തോടെയാകും ഇക്കാര്യം നടപ്പിലാക്കുക.

Related News