Loading ...

Home International

പരീക്ഷണം പൂര്‍ത്തിയാക്കാത്തതൊന്നും പ്രശ്നമല്ല;ചൈനയിൽ കോവിഡ് വാക്‌സിന്‍ എടുക്കാനെത്തുന്നത് ആയിരങ്ങള്‍

ബെയ്ജിങ്: ചൈനയിലെ വുഹാനില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, അവിടെ നിന്ന് ആരോഗ്യ വിദഗ്ധരില്‍ ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു വാര്‍ത്ത. പരീക്ഷണം പൂര്‍ത്തിയാക്കി സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത കോവിഡ് വാക്സിനുകള്‍ ചൈനയില്‍ ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുകയാണ്.
സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്സിനുകള്‍ ചൈനയില്‍ വ്യാപകമായി ലഭ്യമാണെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ രംഗത്തെ ഉന്നതരും തങ്ങള്‍ക്ക് വാക്സിന്‍ ലഭിച്ചുവെന്ന് അഭിമാനത്തോടെ പറയുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നു. ചൈന വികസിപ്പിക്കുന്ന വാക്സിനുകളെല്ലാം പരീക്ഷണത്തിലൂടെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെടാത്തവയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വ്യാപകമായി വാക്സിന്‍ എടുക്കുന്നത് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ പരീക്ഷണഘട്ടത്തിലുള്ള വാക്സിന്‍ എടുക്കാം എന്ന നയമാണ് ആയിരങ്ങള്‍ ഇവിടെ ദുരുപയോഗപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്സിനുകള്‍ എടുക്കുന്നവര്‍ക്ക് ഭാവിയില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമായ വാക്സിന്‍ വിപണിയില്‍ എത്തുമ്ബോള്‍ മുമ്ബ് ഒരുതവണ വാക്സിന്‍ എടുത്തവര്‍ക്ക് അത് നല്‍കില്ലെന്നും ഇത്തരക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന് കരുതപ്പെടുന്നു. പല നഗരങ്ങളിലും എന്ത് അടിയന്തര സാഹചര്യത്തിലാണ് വാക്സിന്‍ എടുക്കുന്നത് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. വാക്സിന്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ പറയുന്നുമുണ്ട്.യിവു നഗരത്തില്‍ ഒരു മണിക്കൂറിനിടെ 500 ഡോസുകള്‍ വിറ്റഴിക്കപ്പെട്ടെന്നാണ് കണക്ക്. 30 ഡോളറാണ് ഇവിടെ വാക്സിന് ഈടാക്കുന്നത്. " എനിക്ക് ഏറെ ആശ്വാസം തോന്നുന്നു. ഞാന്‍ സുരക്ഷിതനാക്കപ്പെട്ടതു പോലെ '' - വാക്സിന്‍ എടുത്ത ഏഥന്‍ ഷാങ് പറയുന്നു.അതേസമയം, ചൈനയിലെ എത്രപേര്‍ ഇതിനകം വാക്സിന്‍ എടുത്തു കഴിഞ്ഞുവെന്ന് വ്യക്തമല്ല. പരീക്ഷണ ഘട്ടത്തിലുള്ള വാക്സിന്‍ എടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാല്‍ അതുസംബന്ധിച്ച ഒരു വിവരവും അവര്‍ പുറത്തുവിട്ടിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈനീസ് ഫാര്‍മ കമ്ബനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ഒരുലക്ഷം പേര്‍ക്ക് നല്‍കിയെന്നാണ് കമ്ബനി വെളിപ്പെടുത്തിയത്. 56,000 പേര്‍ വാക്സിന്‍ എടുത്തശേഷം വിദേശത്തേക്ക് പോയി. അവര്‍ക്കൊന്നും കോവിഡ് ബാധിച്ചില്ലെന്നും കമ്ബനി പറയുന്നു. ഇവരില്‍ ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് അവരുടെ അവകാശവാദം.സിനോഫാമിന്റെ ആസ്ഥാനത്തിനു മുന്നില്‍ ജനങ്ങള്‍ ക്യൂനിന്ന് കോവിഡ് വാക്സിന്‍ എടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

Related News