Loading ...

Home Kerala

സൈ​ബ​ര്‍ സു​ര​ക്ഷാ; സ്ഥാ​നാ​ര്‍​ഥി​ക​ള്‍ക്കായി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​ണ്ണു​ന​ട്ട് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ സൈ​ബ​ര്‍ സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ക്കി പോ​ലീ​സ്. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പ്ര​ചാ​ര​ണ​ത്തി​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്ന​ത്.

വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി മോ​ശം പ​രാ​മ​ര്‍​ശ​മോ മ​റ്റോ ന​ട​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം. ഇ​ത് സം​ബ​ന്ധി​ച്ച്‌ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് സ​ര്‍​ക്കു​ല​ര്‍ ന​ല്‍​കി. ഡി​ജി​പി​ക്ക് വേ​ണ്ടി സ്‌​പെ​ഷ​ല്‍ സെ​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് വി.​അ​ജി​ത്താ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്സ​ര രം​ഗ​ത്തു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളി​ലേ​റെ​യും വ​നി​ത​ക​ളാ​ണ്. പ്ര​ചാ​ര​ണ ചി​ത്ര​ങ്ങ​ളും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും മ​റ്റും എ​ഡി​റ്റ് ചെ​യ്ത് അ​ശ്ലീ​ല പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രാ​മ​ര്‍​ശ​ത്തോ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ളാ​ണു​ള്ള​ത്.

ഇ​ത്ത​ര​ത്തി​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ച്ചാ​ല്‍ ഐ​ടി ആ​ക്‌ട് പ്ര​കാ​ര​വും കേ​ര​ള പോ​ലീ​സ് ആ​ക്‌ട് പ്ര​കാ​ര​വും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ പ്ര​കാ​ര​വും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. ഇ​തി​ന് പു​റ​മേ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്‌ പൊ​തു​സ​മൂ​ഹ​ത്തി​ന് അ​വ​ബോ​ധം ന​ല്‍​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് ന​ല്‍​കി​യ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.വാ​ട്‌​സ് ആ​പ്പ്, ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം എ​ന്നി​വ വ​ഴി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ ​പാ​ര്‍​ട്ടി​ക​ളും പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടെ പു​തി​യ സ്റ്റാ​റ്റ​സു​മാ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഓ​രോ ദി​വ​സ​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്.

ആ​ക​ര്‍​ഷ​ക​മാ​യി ഫോ​ട്ടോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച്‌ ന്യൂ​ജ​ന്‍ വോ​ട്ടു​ക​ള്‍ സ്വ​ന്ത​മാ​ക്കാ​നും ഓ​രോ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക്കും സൈ​ബ​ര്‍ ടീം ​രം​ഗ​ത്തു​ണ്ട്. ഫോ​ട്ടോ​യ്ക്ക് താ​ഴെ​യു​ള്ള ക​മ​ന്‍റു​ക​ളും മ​റ്റും പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.

Related News