Loading ...

Home Kerala

ഇടുക്കിയില്‍ മാത്രമായി ഭൂപതിവ് ചട്ട ഭേദഗതി പ‌റ്റില്ലെന്ന് സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവ് ശരിവച്ചു

ന്യൂഡല്‍ഹി: ഇടുക്കി ജില്ലയില്‍ മാത്രമായി വാണിജ്യാവശ്യങ്ങള്‍ക്ക് പട്ടയഭൂമിയില്‍ കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുന്നതിന് കഴിയില്ലെന്ന് സുപ്രിംകോടതിയും. മുന്‍പ് ഇതേ കാര്യങ്ങള്‍ വ്യക്തമാക്കി ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഭൂപതിവ് ചട്ടഭേദഗതി സംസ്ഥാനത്തിന് മുഴുവന്‍ ബാധകമാക്കണം. ഓഗസ്‌റ്റ് 22ന് പുറത്തിറക്കിയ ഭൂപതിവ് ചട്ടഭേദഗതി മൂലം ഇടുക്കിയില്‍ പട്ടയഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്ക് കെട്ടിടം പണിയുന്നതിന് റവന്യൂവകുപ്പിന്റെ നോ ഒബ്‌ജക്‌ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇത് ജില്ലയിലെ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ഉത്തരവിനെതിരെ രോഷം ഉളവാക്കിയിരുന്നു.

Related News