Loading ...

Home International

ചൈനയുടെ ഹോങ്കോംഗ് അധിനിവേശത്തിനെതിരെ ന്യൂസിലാന്റ്,ഓസ്‌ട്രേലിയ ഉൾപ്പെടയുള്ള അഞ്ചംഗ രാജ്യങ്ങള്‍

വാഷിംഗ്ടണ്‍ : ചൈന ഹോങ്കൊംഗില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനെതിരെ നീങ്ങാന്‍ അഞ്ചംഗ രാജ്യങ്ങള്‍ സംയുക്തമായി തീരുമാനിച്ചു. അമേരിക്ക, ബ്രിട്ടണ്‍, ന്യൂസിലാന്റ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് സംയുക്തമായി ഹോങ്കോംഗിനായി നീങ്ങാന്‍ തീരുമാനിച്ചത്. ഈ രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രഹസ്യാന്വേഷണ വിഭാഗം തലവന്മാരാണ് സമ്മേളനം നടത്തിയത്. ഹോങ്കോംഗില്‍ നിലവിലുള്ള ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന നിയമം കൂടിയാണ് ചൈന അടിച്ചേല്‍പ്പിക്കുന്നത്. ബീജിംഗ് നടപടിയില്‍ നിന്നും പിന്മാറണമെന്നും ഹോങ്കോംഗ് നിവാസികള്‍ക്ക് അവരുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തിരികെ നല്‍കണമെന്നുമാണ് അഞ്ചംഗ രാജ്യങ്ങളുടെ സംയുക്ത യോഗം ആശ്യപ്പെട്ടി രിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഒരു ജനാധിപത്യ വ്യവസ്ഥയെ ചൈന തകര്‍ക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര നിയമങ്ങളെ ചൈന കാറ്റില്‍പ്പറത്തിയിരിക്കുന്നു. ഹോങ്കോംഗില്‍ മനുഷ്യാവകാശം സമ്ബൂര്‍ണ്ണമായി നിഷേധിച്ചിരിക്കുന്നു. തുടങ്ങിയ ആരോപണങ്ങളാണ് സംയുക്ത രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ ആരോപിച്ചിരിക്കുന്നത്. ബ്രിട്ടണുമായി ചൈന ഉണ്ടാക്കിയ കരാറിനെ സമ്ബൂര്‍ണ്ണമായി നിരാകരിച്ചതിനേയും യോഗം അപലപിച്ചു.

Related News