Loading ...

Home International

'ടെന്‍ പോയന്‍റ്​ ഗ്രീന്‍ പ്ലാന്‍';ഹരിത വിപ്ലവത്തിനൊരുങ്ങി ബ്രിട്ടൺ

കോവിഡ്​ പ്രതിസന്ധികള്‍ക്കിടയിലും ഹരിത വ്യവസായ വിപ്ലവം പ്രഖ്യാപിച്ച്‌​ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ​േജാണ്‍സന്‍. 'ടെന്‍ പോയന്‍റ്​ ഗ്രീന്‍ പ്ലാന്‍' എന്ന പേരിലാണ്​ ബോറിസ്​ സര്‍ക്കാറിന്റെ  പുതിയ പ്രഖ്യാപനം. കോവിഡ്​ പ്രതിസന്ധി മറികടക്കാന്‍ 2,50000 പുതിയ തൊഴിലുകള്‍ സൃഷ്​ടിക്കുമെന്നും 'ടെന്‍ പോയന്‍റ്​ ഗ്രീന്‍ പ്ലാനില്‍' പ്രഖ്യാപിച്ചിട്ടുണ്ട്​.പ്രകൃതി സംരക്ഷണ സംഘടനകളില്‍ നിന്ന്​ കൈയടി നേടിയ ഗ്രീന്‍ ഇന്‍ഡസ്​ട്രിയല്‍ റെവല്യൂഷനെതിരെ​ പ്രതിപക്ഷ കക്ഷികളടക്കമുള്ളവര്‍ രംഗത്ത്​ വന്നിട്ടുണ്ട്​. വടക്കന്‍ ഇംഗ്ലണ്ടിലും മിഡ്​ലാന്‍റ്​സിലും സ്​ക്കോട്​ലന്‍റിലും വെയ്​ല്‍സിലുമാണ്​ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നത്​. 2030ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ പൂര്‍ണമായും നിരോധിക്കുകയെന്നതാണ്​ ഇതില്‍ പ്രധാനം. കാറ്റില്‍ നിന്നുള്ള വൈദ്യൂതി ഉല്‍പാദനത്തിലും ഉൗന്നല്‍ നല്‍കും. കാലാവസ്​ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന്റെ  ഭാഗമായാണ് പരമ്ബരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നത്​. എന്നാല്‍, പുതിയ സാ​ങ്കേതിക വിദ്യ ഉള്‍​കൊള്ളുന്ന ഹൈബ്രിഡ് വാഹനങ്ങള്‍ തുടര്‍ന്നും അനുവദിക്കും.രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തി​െന്‍റ ഭാഗമായി 2040-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ഗ്രൗന്‍ പ്ലാനിന്റെ  ഭാഗമായി 2030-ല്‍ തന്നെ പെട്രോള്‍ ഡീസല്‍ കാര്‍, വാന്‍ തുടങ്ങിയ വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം.'ദി ഗ്ലോബല്‍ സെന്‍റര്‍ ഓഫ്​ ഗ്രീന്‍ ഫിനാന്‍സ്​' എന്നാണ്​ ഹരിത വിപ്ലവത്തിന്റെ  മുദ്രാവാക്യം. പൊതു ഗതാഗതത്തിനും സൈക്ലിങ്ങിനും ഊന്നല്‍ നല്‍കിയായിരിക്കും വരുംവര്‍ഷങ്ങളില്‍ വികസ പ്രവര്‍ത്തനങ്ങള്‍. ന്യൂക്ലിയര്‍, ഹൈഡ്രജന്‍ ഊര്‍ജ ഉദ്​പാദനത്തിനും ഉൗന്നല്‍ നല്‍കിയിട്ടുണ്ട്​. 30,000 ഹെക്​ടറില്‍ മരം നട്ട്​ വനം വളര്‍ത്താനും ബോറിസ്​ ജോണ്‍സ​ന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.

Related News