Loading ...

Home National

യു.എന്‍. സുരക്ഷ സമിതി 'കേടു ബാധിച്ച അവയവ'മായി മാറിയെന്ന്‌ ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതി 'കേടു ബാധിച്ച അവയവ'മായി മാറിയിരിക്കുകയാണെന്ന് ആരോപിച്ച്‌ ഇന്ത്യ. പ്രാതിനിധ്യരഹിതമായ സ്വഭാവം മൂലം വിശ്വാസ്യതയോടെ പ്രവര്‍ത്തിക്കാന്‍ സമിതിയ്ക്ക് കഴിയുന്നില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. യു.എന്‍ ജനറല്‍ അസംബ്ലിയുടെ 75-ാം സെഷനില്‍ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം ടി.എസ്. തിരുമൂര്‍ത്തിയാണ് ഈ അഭിപ്രായം വ്യക്തമാക്കിയത്.
പരമാധികാര രാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ള, സുരക്ഷാ സമിതിയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഐ.ജി.എന്‍ (Inter Governmental Negotiations) കാതലായ നേട്ടമൊന്നും കൈവരിച്ചിട്ടില്ല. പരിവര്‍ത്തനത്തിന്റെ  ആവശ്യകതയെ കുറിച്ചുള്ള മനോഹരമായ പ്രസ്താവനകളല്ലാതെ ഒരു ദശകമായി ഐ.ജി.എന്നില്‍ ഒന്നും നടക്കുന്നില്ല. ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് പകരം സര്‍വകലാശാലാ സംവാദത്തിനുള്ള വേദിയ്ക്ക് സമാനമായി തീര്‍ന്നിരിക്കുകയാണ് ഐ.ജി.എന്‍ എന്നും തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ഐ.ജി.എന്നിന്റെ നിലവിലെ ആഭ്യന്തരക്രയവിക്രയങ്ങളുടെ അവസ്ഥയെയും തിരുമൂര്‍ത്തി വിമര്‍ശിച്ചു.അതിന്റെ പ്രവര്‍ത്തനനയങ്ങളോ രേഖകളോ സുതാര്യമല്ല. 'വിരലിലെണ്ണാവുന്ന' à´šà´¿à´² രാജ്യങ്ങളാണ് ഐ.ജി.എന്നിന്റെ  വളര്‍ച്ചയെ തടയുന്നതെന്ന്, രാജ്യങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോക നേതാക്കള്‍ സുരക്ഷാ സമിതിയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്ന് നാളുകളായി ആവശ്യപ്പെടുന്നുണ്ട്. ഇത് എന്ന് നടപ്പാക്കി തുടങ്ങുമെന്നും തിരുമൂര്‍ത്തി ചോദിച്ചു. à´‡- വോട്ടിങ്ങിന്റെ കാര്യത്തിലൊഴികെ പൊതുസമ്മത പ്രസക്തമായ ഒരു വിഷയവും സുരക്ഷാ സമിതിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഐ.ജി.എന്നിന്‍്റെ പ്രവര്‍ത്തനം സുതാര്യമാക്കാ മാറ്റണം. രേഖാധിഷ്ഠിതമായ നയങ്ങള്‍ ഐ.ജി.എന്നില്‍ പ്രാവര്‍ത്തികമാക്കണം. സഭയില്‍ ആഫ്രിക്കയുടെ പ്രാതിനിധ്യം കൂടുതല്‍ ഉറപ്പു വരുത്തണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു. സുരക്ഷാ സമിതിയിലും ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തിരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരെയുള്ള പാകിസ്താന്‍ പരാമര്‍ശങ്ങളെ കുറിച്ച്‌ സംസാരിച്ച്‌ സമയം കളയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Related News