Loading ...

Home Gulf

യു.എ.ഇയില്‍ പൊതുമാപ്പ് നീട്ടി

വിസ കാലാവധി കഴിഞ്ഞതിന്‍റെ പേരില്‍ പിഴയില്ലാതെ യു.എ.ഇയില്‍ നിന്ന് മടങ്ങാനുള്ള അവസാന തീയതി നീട്ടി. ഡിസംബര്‍ 31 വരെയാണ് ഇവര്‍ക്കുള്ള കാലാവധി നീട്ടിയത്. മാര്‍ച്ച്‌ ഒന്നിന് മുന്‍പ് വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഈ ആനുകൂല്യം.മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് പുതിയ തീരുമാനം. ദുരിത കാലത്ത് യു.എ.ഇ നല്‍കിയ ആനുകൂല്യം മുതലെടുത്ത് പരമാവധി ആളുകള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ലക്ഷക്കണക്കിന് ദിര്‍ഹം ഫൈന്‍ ള്ളവരാണ് മടങ്ങിയതില്‍ ഏറെയും. കേസുള്ളതിനാലും ചികിത്സ ഉള്‍പ്പെടെയുള്ള തടസങ്ങളുള്ളതിനാലും മടങ്ങാന്‍ കഴിയാതെ വന്നവരാണ് ഇനിയും അനധികൃതമായി ഇവിടെ തങ്ങുന്നത്. ഇവര്‍ക്ക് ഒന്നര മാസം കൂടി യു.എ.ഇയില്‍ തങ്ങാനും കേസിന്‍റെ നൂലാമാലകള്‍ മറികടന്ന് നാട്ടിലേക്ക് മടങ്ങാനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇങ്ങനെ നാടണയുന്നവര്‍ക്ക് പിന്നീട് യു.എ.ഇയിലേക്ക് മടങ്ങി വരുന്നതിന് തടസമുണ്ടാവില്ല. സാധാരണ പൊതുമാപ്പിന്‍റെ ആനുകൂല്യം മുതലെടുത്ത് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പിന്നീട് തിരിച്ചുവരുന്നതിന് വിലക്കുണ്ട്. എന്നാല്‍, ഈ ആനുകൂല്യം വഴി മടങ്ങുന്നവര്‍ക്ക് തിരികെ യു.എ.ഇയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ വരാം. പാസ്പോര്‍ട്ടില്‍ ഒരിടത്തും പൊതുമാപ്പിന്‍റെ കാര്യം സൂചിപ്പിക്കില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

Related News