Loading ...

Home Europe

ജനുവരിയില്‍ കൊറോണ വാക്സിന്‍ വിതരണം രാജ്യ വ്യാപകമായി ആരംഭിക്കുമെന്ന് ഫ്രാന്‍സ്

പാരിസ് : ജനുവരിയില്‍ കൊറോണ വാക്സിന്‍ വിതരണം രാജ്യ വ്യാപകമായി ആരംഭിക്കുമെന്ന് ഫ്രാന്‍സ്. ജനുവരിയില്‍ അന്തിമ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വാക്സിന്‍ മുന്നൊരുക്കം നടത്തുന്നത്. അമേരിക്കയിലെ നാല് സംസ്ഥാനങ്ങള്‍ വാക്സിന്‍ വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പിന്നാലെയാണ് ഫ്രാന്‍സും വാക്സിന്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്. എന്നാല്‍ വാക്സിനെടുക്കാന്‍ ഫ്രാന്‍സിലെ ലക്ഷക്കണക്കിനുപേര്‍ വിമുഖത കാട്ടുവെന്ന വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഫ്രാന്‍സിലെ 59 ശതമാനം പേര്‍ മാത്രമാണ് വാക്സിനെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതെന്ന് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ വ്യക്തമായിരുന്നു. ആഗോള തലത്തില്‍ 74 ശതമാനം പേരാണ് വാക്സിനെടുക്കാന്‍ സന്നദ്ധരായി കാത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 1.77 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് ഫ്രാന്‍സ് വാക്സിന്‍ വാങ്ങുന്നതിനായി വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ രാജ്യത്തെ ജനങ്ങളില്‍ ഭൂരിഭാഗവും വാക്സിനെടുക്കാന്‍ തയ്യാറാകുമോ എന്നകാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജൂന്‍ കാസ്റ്റെക്സ് അടുത്തിടെ പറഞ്ഞിരുന്നു. വാക്സിന്‍ 95 ശതമാനംവരെ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിലാണ്. തങ്ങളുടെ വാക്സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കന്‍ ബയോടെക് സ്ഥാപനമായ മോഡേണ തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. 30,000ത്തിലധികം പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് വാക്സിന്‍ ഫലപ്രദമായി കണ്ടെത്തിയതെന്നാണ് മോഡേണ അവകാശപ്പെടുന്നത്. തങ്ങള്‍ സംയുക്തമായി വികസിപ്പിക്കുന്ന വാക്സിന്‍ 90 ശതമാനം ഫലപ്രദമാണെന്നാണ് അമേരിക്കന്‍ കമ്ബനിയായ ഫൈസറും,ജര്‍മന്‍ കമ്ബനിയായ ബയോന്‍ടെക്കും പ്രഖ്യാപിച്ചത്.

Related News