Loading ...

Home Kerala

സി​ബി​ഐ​ക്ക് വി​ല​ക്ക്;വി​ജ്ഞാ​പ​ന​മി​റ​ക്കി കേരള സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ സി​ബി​ഐ​ക്ക് കേ​സ​ന്വേ​ഷ​ണ​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി. സ​ര്‍​ക്കാ​രി​ന്‍​റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ കേ​ര​ള​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സി​ബി​ഐ​ക്ക് ന​ല്‍​കി​യി​രു​ന്ന അ​നു​മ​തി പി​ന്‍​വ​ലി​ച്ചാ​ണ് വി​ജ്ഞാ​പ​നം.

ഇ​തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി കൊ​ടു​ക്കു​ന്ന കേ​സു​ക​ളി​ല്‍ മാ​ത്ര​മേ ഇ​നി സി​ബി​ഐ അ​ന്വേ​ഷ​ണം സാ​ധ്യ​മാ​കൂ. ഓ​രോ കേ​സും അ​ന്വേ​ഷി​ക്കാ​ന്‍ സി​ബി​ഐ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ട​ണം.​അ​ല്ലെ​ങ്കി​ല്‍ ഹൈ​ക്കോ​ട​തി​യു​ടേ​യോ സു​പ്രീം​കോ​ട​തി​യു​ടെ​യോ ഉ​ത്ത​ര​വു​ണ്ടാ​ക​ണം. എ​ന്നാ​ല്‍, നി​ല​വി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന കേ​സു​ക​ളി​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​രാം. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണു കേ​ര​ള​ത്തി​ലും സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു വി​ല​ങ്ങി​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച തു​ട​ങ്ങി​യ​ത്.

തു​ട​ര്‍​ന്നു പ​ശ്ചി​മ​ബം​ഗാ​ള്‍, രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ്ഗ​ഡ്, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളു​ടെ മാ​തൃ​ക​യി​ല്‍ സി​ബി​ഐ​ക്കു ന​ല്‍​കി​യി​രു​ന്ന പൊ​തു അ​നു​മ​തി റ​ദ്ദാ​ക്കാ​നു​ള്ള നി​യ​മ​വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു.

സി​ബി​ഐ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ള്‍​ക്കാ​യി ദു​രു​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം സി​പി​എ​മ്മും സി​പി​ഐ​യും അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ള്‍ ഉ​യ​ര്‍​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു സ​ര്‍​ക്കാ​രും നീ​ക്ക​മാ​രം​ഭി​ച്ച​ത്.

ഡ​ല്‍​ഹി സ്പെ​ഷ​ല്‍ പോ​ലീ​സ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്‌ട് പ്ര​കാ​ര​മാ​ണ് കേ​സു​ക​ളി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

Related News