Loading ...

Home Gulf

വിമാന വിലക്ക്​ നീക്കല്‍: കാത്തിരിപ്പ്​ നീളുന്നു; മന്ത്രിസഭ യോഗത്തില്‍ തീരുമാനമില്ല

കുവൈത്ത്​ സിറ്റി: 34 രാജ്യങ്ങളില്‍നിന്ന്​ നേരിട്ട്​ കുവൈത്തിലേക്കുള്ള വിമാന വിലക്ക്​ നീക്കുന്നത്​ സംബന്ധിച്ച്‌​ കാത്തിരിപ്പ്​ നീളുന്നു. തിങ്കളാഴ്​ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലും ഇതുസംബന്ധിച്ച്‌​ തീരുമാനമായില്ല. ചര്‍ച്ചകള്‍ ശുഭകരമാണെങ്കിലും തീരുമാനം വൈകുകയാണ്​. പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അല്‍ ഹമദ്​ അസ്സബാഹ്​ കുവൈത്ത്​ എയര്‍വേ​സ്​, ജസീറ എയര്‍വേ​സ്​ മേധാവികളുമായും വ്യോമയാന വകുപ്പ്​ മേധാവിയുമായും പ്രത്യേകം കൂടിക്കാഴ്​ച നടത്തിയത്​ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു.ഏഴുദിവസം യാത്രക്കാരന്‍ സ്വന്തം ചെലവില്‍ ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീനില്‍ കഴിയണമെന്ന വ്യവസ്ഥയോടെ കുവൈത്തി​ലേക്ക്​ നേരിട്ട്​ വരാന്‍ അനുവദിക്കണമെന്ന നിര്‍ദേശമാണ്​ വിമാന കമ്ബനികള്‍ മുന്നോട്ടുവെച്ചത്​. നിര്‍ദേശം പഠിക്കുമെന്ന്​ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചതും തുടര്‍ന്ന്​ പ്രധാനമന്ത്രി വിമാനക്കമ്ബനികളുമായും വ്യോമയാന വകുപ്പ്​ മേധാവിയുമായും ചര്‍ച്ച നടത്തിയതും പ്രവാസി സമൂഹം പ്രതീക്ഷയോടെ കണ്ടു. എന്നാല്‍, തിങ്കളാഴ്​ച തീരുമാനമായില്ല. 50ാം ദേശീയ ദിനം ആഘോഷിക്കുന്ന ഒമാന്​ കുവൈത്ത്​ മന്ത്രിസഭ അഭിനന്ദനം അറിയിച്ചു. കുവൈത്ത്​ അമീര്‍ ആഭ്യന്തര മന്ത്രാലയം, അഗ്​നിശമന വകുപ്പ്​ ആസ്ഥാനം സന്ദര്‍ശിച്ചത്​ ആഭ്യന്തര മന്ത്രി അനസ്​ അല്‍ സാലിഹ്​ റിപ്പോര്‍ട്ട്​ ചെയ്​തു. മഴക്കാല മുന്നൊരുക്കങ്ങളില്‍ യോഗം തൃപ്​തി പ്രകടിപ്പിച്ചു.

Related News