Loading ...

Home International

പ്രതിസന്ധിയില്‍ ഉലഞ്ഞ് പെറു; ഒരാഴ്ചയ്ക്കിടെ തെരഞ്ഞെടുത്തത് മൂന്നാമത്തെ പ്രസിഡന്റിനെ

ലിമ: പെറുവില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, മൂന്നാമത്തെ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് കോണ്‍ഗ്രസ്. സമാജികനായ ഫ്രാന്‍സിസ്‌കോ സഗസ്തിയെയാണ് രാജ്യത്തിന്റെ കാവല്‍ പ്രസിഡന്റായി ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കടുത്ത പ്രതിഷേധത്തിനിടയാക്കിയതോടെ രണ്ടു പ്രസിഡന്റുമാര്‍ക്ക് ഈ ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനമൊഴിയേണ്ടി വന്നിരുന്നു.രണ്ടു പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും, അഴിമതി ആരോപണങ്ങളും പാര്‍ലമെന്റിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കവുമാണ് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്ന മാര്‍ട്ടിന്‍ വിസ്‌കാരയുടെ ഇംപീച്ച്‌മെന്റിലേക്ക് നയിച്ചത്. പിന്നാലെ മാന്വല്‍ മെറിനോ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അഞ്ചു ദിവസത്തിനു ശേഷം ഞായറാഴ്ച അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.

Related News