Loading ...

Home Kerala

തദ്ദേശ തെരഞ്ഞെടുപ്പ്​; ജില്ലാതല മോണിറ്ററിംഗ് സെല്ലുകള്‍ രൂപീകരിച്ചു

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് സെല്ലുകള്‍ രൂപീകരിച്ച്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറങ്ങി.അതാത്​  ജില്ലാ കലക്ടര്‍മാരാണ് മോണിട്ടറിംഗ് സെല്ലിന്‍റെ അധ്യക്ഷരാകുക. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും ജില്ലാ പൊലീസ് മേധാവി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമാണ്. സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ ഉടന്‍ പരിഹാരം കാണുന്നതിനും മോണിട്ടറിംഗ് സെല്‍ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷ​െന്‍റ ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ട് സഹിതം കമ്മീഷ​െന്‍റ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ടു ദിവസത്തില്‍ ഒരിക്കല്‍ സെല്‍ യോഗം ചേരും.

Related News