Loading ...

Home Gulf

ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക്‌ യുഎഇയില്‍ ഗോള്‍ഡന്‍ വിസ

മനാമ:ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പത്തുവര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ യുഎഇ തീരുമാനം. പിഎച്ച്‌ഡി ബിരുദധാരികള്‍, ഡോക്ടര്‍മാര്‍, കംപ്യൂട്ടര്‍, ഇലക്‌ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്‌ട്രിക്കല്‍, ബയോ ടെക്നോളജി എന്നിവയിലെ എന്‍ജിനിയര്‍മാര്‍, യുഎഇ സര്‍വകലാശാലകളില്‍നിന്ന് 3.8 നുമുകളില്‍ ശരാശരി ഗ്രേഡ് പോയിന്റ് നേടിയവര്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുക.ഞായറാഴ്ച മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനുപുറമെ, നിര്‍മിത ബുദ്ധി, ബിഗ് ഡാറ്റ, എപ്പിഡെമിയോളജി, വൈറോളജി എന്നിവയില്‍ പ്രത്യേക ബിരുദം നേടിയവര്‍ക്കും യുഎഇ ഹൈസ്കൂള്‍ ഉന്നത ബിരുദധാരികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കും.

മറ്റ് വിഭാഗങ്ങളെയും പിന്നീട് പരിഗണിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്നുമുതല്‍ തീരുമാനം നിലവില്‍ വരും. നിലവില്‍ വന്‍കിട നിക്ഷേപകര്‍, മെഡിസിന്‍, എന്‍ജിനിയറിങ്, ശാസ്ത്രം എന്നിവയിലെ അതുല്യ പ്രതിഭകള്‍ എന്നിവരെ ഗോള്‍ഡ് റെസിഡന്‍സ് കാര്‍ഡിന് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ഗോള്‍ഡ് റെസിഡന്‍സി കാര്‍ഡ് പുറത്തിറക്കിയത്.

Related News