Loading ...

Home health

കൊവിഡ് കാലത്ത് പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങള്‍

പ്രമേഹരോഗ നിയന്ത്രണത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് 'നഴ്‌സുമാര്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയും' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.അര്‍ബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തില്‍ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം.പ്രമേഹ ചികിത്സയുടെ വിജയം നിര്‍ണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകള്‍ രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്.

കൊവിഡ് കാലത്ത് പ്രമേഹ രോഗികള്‍ എന്തെല്ലാം ശ്രദ്ധിക്കണം
1.രക്തത്തിന്റെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിരീക്ഷിക്കുക
2.പനി,ചുമ,ശ്വാസതടസം എന്നിവ നേരിട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടുക
3.വെള്ളം ധാരാളമായി കുടിക്കുക
4.കൃത്യമായ ദിനചര്യകള്‍ പാലിക്കുക
5.കൃത്യമായി വ്യായാമം ചെയ്യുക
6.പോഷകപ്രദമായ ആഹാരം കഴിക്കുക
7.ആവശ്യമുള്ള മരുന്നുകള്‍ കൈയില്‍ കരുതുക
8.ആവശ്യമുള്ള ഫോണ്‍ നമ്ബര്‍ എഴുതി സൂക്ഷിക്കുക

കൃത്യമായ കാരണം പ്രമേഹത്തിന് ഇല്ല എങ്കിലും പൊതുവെ പ്രമേഹ സാധ്യതയുള്ളവര്‍
പാരമ്പര്യം
പൊണ്ണത്തടി
വൈറസ് അണുബാധ
ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍
രക്തക്കുഴലില്‍ പ്രശ്നങ്ങള്‍
മാനസിക പിരിമുറുക്കം
ചില മരുന്നുകളുടെ ഉപയോഗം. ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം.

Related News