Loading ...

Home Europe

2030 മുതല്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കും; നിര്‍ണായക നീക്കവുമായി ബ്രിട്ടണ്‍

പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന 2030 മുതല്‍ നിരോധിക്കുന്നു. ഇതു സംബന്ധിച്ച നിര്‍ണായക നീക്കവുമായി മുന്നോട്ടു നീങ്ങുകയാണ് ബ്രിട്ടന്‍. നേരത്തെ പദ്ധതിയിട്ടതിനേക്കാള്‍ അഞ്ച് വര്‍ഷം മുമ്ബുതന്നെ നിരോധനം കൊണ്ടുവരാനാണ് തീരുമാനം. പ്രഖ്യാപനം അടുത്തയാഴച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടത്തുമെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട ചെയ്യുന്നത്.

അന്തരീക്ഷ മലിനീകരണം കുറക്കലും ഇലകട്രിക വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം. ഹൈബ്രിഡ കാറുകളുടെ വില്‍പ്പന 2035ല്‍ മാത്രമേ നിരോധിക്കുകയുള്ളൂ. ഫോസില്‍ ഇന്ധനത്തിനൊപ്പം ഇലകട്രിക പവര്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഈ വാഹനങ്ങളുടെ പ്രവര്‍ത്തനം. നിലവില്‍ രാജ്യത്ത കാര്‍ വില്‍പ്പനയുടെ 73.6 ശതമാനം പെട്രോള്‍- ഡീസല്‍ വാഹനങ്ങളാണെന്ന കണക്കുകള്‍ പറയുന്നു. 5.5 ശതമാനം മാത്രമാണ ഇലക്‌ട്രിക് കാറുകളും ബാക്കി ഹൈബ്രിഡ് വാഹനങ്ങളും ആണെന്നാണ് കണക്കുകള്‍. പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നത് ബ്രിട്ടീഷ് വാഹന വിപണിയില്‍ വലിയ മാറ്റം ഉണ്ടാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News