Loading ...

Home Gulf

അബൂദബിയില്‍ ഇനി 48 ബിസിനസ് മേഖലകളില്‍ ഫ്രീലാന്‍സര്‍ ലൈസന്‍സ്

അബൂദബിയില്‍ 48 ബിസിനസ് മേഖലകളില്‍ ഫ്രീലാന്‍സര്‍ ലൈസന്‍സ് പ്രഖ്യാപിച്ചു. നിലവില്‍ യുഎഇയില്‍ താമസവിസയുള്ള പ്രവാസികള്‍ക്കും, വിസ ഇല്ലാത്തവര്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. ഇവര്‍ക്ക് ഓഫീസില്ലാതെ ബിസിനസ് തുടങ്ങാനും കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാനും അനുമതിയുണ്ടാകും.അബൂദബി സാമ്ബത്തിക വികസന വകുപ്പാണ് ഫ്രീലാന്‍സര്‍ ലൈസന്‍സുകള്‍ പ്രഖ്യാപിച്ചത്. നിയമം, കൃഷി, ടെക്നോളജി, ഫോട്ടോഗ്രഫി, മീഡിയ, പരസ്യം, ടൈലറിങ്, കരകൗശലം തുടങ്ങിയ മേഖലകളെല്ലാം ഇതിലുള്‍പ്പെടും. യുഎഇയിലെ പ്രവാസികള്‍ക്കും, യുഎഇയില്‍ പുറത്തുള്ളവര്‍ക്കും ഫ്രീലാന്‍സര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കാം. adbc.gov.ae എന്ന വെബ്‍സൈറ്റ് വഴിയാണ് ലൈസന്‍സിന് അപേക്ഷ നല്‍കേണ്ടത്. ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് ഓഫീസില്ലാതെ തന്നെ അവരുടെ ബിസിനസുകള്‍ നടത്താം. കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാം. നിലവില്‍ യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ബിസിനസ് അതേ മേഖലയിലാണെങ്കില്‍ തൊഴിലുടമയുടെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം എന്ന നിബന്ധനയുണ്ട്. അപേക്ഷിക്കുന്ന മേഖലയിലെ മികവിന് തെളിവും ഹാജരാക്കണം. സ്ഥാപനങ്ങള്‍ക്ക് താല്‍കാലികമായി മാത്രം ആവശ്യമുള്ള വിദഗ്ധരെ കണ്ടെത്തുന്നതിനും, വീട്ടമ്മമാര്‍, വിരമിച്ചവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനും ഫ്രീലാന്‍സ് ലൈസന്‍സുകള്‍ സഹായിക്കുമെന്ന് അബൂദബി സാമ്ബത്തിക വികസന വകുപ്പ് വ്യക്തമാക്കി.

Related News