Loading ...

Home International

ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ട് ഏഷ്യന്‍-പസഫിക്​ രാജ്യങ്ങള്‍

ബീജിങ്: ചൈനയുള്‍പ്പെടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ (ആര്‍.സി.ഇ.പി) ഒപ്പിട്ടു. 2012ല്‍ നിര്‍ദ്ദേശിക്കപ്പെട്ട കരാര്‍ എട്ട്​ വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്ക്​ ശേഷം​ വിയറ്റ്‌നാം അതിഥേയത്വം വഹിച്ച വെര്‍ച്വല്‍ ആസിയാന്‍ ഉച്ചകോടിയുടെ അവസാനത്തോടെയാണ് ഒപ്പുവെച്ചത്.അതേസമയം, കഴിഞ്ഞ വര്‍ഷം കരാറുമായി ബന്ധപ്പെട്ട്​ ഏറെ ആശങ്കകള്‍ പരിഹരിക്കപ്പെടാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍.സി.ഇ.പി. യില്‍ നിന്ന് ഇന്ത്യ പിന്‍മാറിയിരുന്നു. കരാറില്‍ നിന്ന്​ പിന്മാറിയെങ്കിലും ഭാവിയില്‍ ഇന്ത്യയ്​ക്ക്​ ചേര്‍ന്ന്​ പ്രവര്‍ത്തിക്കാനുള്ള വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നും കരാര്‍ ഒപ്പിട്ടവര്‍ അറിയിച്ചു. 2017ല്‍ പിന്മാറിയ അമേരിക്കയും കരാറില്‍ നിന്ന്​ പുറത്താണ്​. കോവിഡ്​ മഹാമാരിയില്‍ നിന്നും കരകയറാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ സഹായിക്കുമെന്നാണ്​​ നേതാക്കന്മാര്‍ പ്രതീക്ഷിക്കുന്നത്​. ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തി​െന്‍റ മൂന്നിലൊന്ന് വരുന്ന മേഖലയെ കൂടുതല്‍ സാമ്ബത്തികമായി സമന്വയിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവിടേക്ക് സ്വതന്ത്രമായുള്ള പ്രവേശനവും ചൈന ലക്ഷ്യമിടുന്നുണ്ട്​. ജപ്പാന്‍ മുതല്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് വരെ നീളുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമഗ്ര സാമ്ബത്തിക പങ്കാളിത്തത്തിലൂടെ 20 വര്‍ഷത്തിനുള്ളില്‍ ഇറക്കുമതിയുടെ തീരുവ പരിധി ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, പുതിയ ഇകൊമേഴ്‌സ് നിയമങ്ങള്‍ ക്രോഡീകരിക്കുക എന്നിവയാണ് ലക്ഷ്യം. ഇത്​ അമേരിക്കന്‍ കമ്ബനികളേയും മേഖലയ്ക്ക് പുറത്തുള്ള ബഹുരാഷ്ട്ര കമ്ബനികളേയും ദോഷകരമായി ബാധിച്ചേക്കും. ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, മലേഷ്യ, ബ്രൂണെ, ചൈന, കംബോഡിയ, ഇന്‍ഡോനേഷ്യ, ദക്ഷിണ കൊറിയ, ലാവോസ്, മ്യാന്‍മാര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പുര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ചൈനയ്ക്ക് പുറമെ കരാറില്‍ പങ്കാളികളായിട്ടുള്ളത്.

Related News