Loading ...

Home International

സ​ര്‍​ക്കാ​ര്‍ സേ​ന​യും വി​മ​ത​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; എ​ത്യോ​പ്യ​യി​ല്‍ നൂ​റു​ക​ണ​ക്കി​നു പേ​ര്‍ കൊ​ല്ല​പ്പെട്ടു

ആ​ഡി​സ് അ​ബാ​ബ: സ​ര്‍​ക്കാ​ര്‍ സേ​ന​യും വി​മ​ത​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന വ​ട​ക്ക​ന്‍ എ​ത്യോ​പ്യ​യി​ലെ ടി​ഗ്രെ​യ് പ്ര​വി​ശ്യ​യി​ല്‍ നൂ​റു​ക​ണ​ക്കി​നു സാ​ധാ​ര​ണ​ക്കാ​രെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന നി​ഷ്ഠു​ര സം​ഭ​വം മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ആം​ന​സ്റ്റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലാ​ണ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

ടി​ഗ്രെ​യി​ല്‍ ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള ടി​ഗ്രെ​യ് പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട്(​ടി​പി​എ​ല്‍​എ​ഫ്) ​ആ​ണ് കൂ​ട്ട​ക്കൊ​ല​യ്ക്കു പി​ന്നി​ലെ​ന്ന് എ​ത്യോ​പ്യ​ന്‍‌ പ്ര​ധാ​ന​മ​ന്ത്രി അ​ബി​യ് അ​ഹ​മ്മ​ദ് ആ​രോ​പി​ച്ചു. à´…​തേ​സ​യം, ടി​പി​എ​ല്‍​എ​ഫ് ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു. മാ​യി​കാ​ഡ്ര എ​ന്ന പ്ര​ദേ​ശ​ത്തു ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണു മ​രി​ച്ച​ത്. വെ​ട്ടി​യും കു​ത്തി​യു​മാ​ണു കൊ​ന്നി​രി​ക്കു​ന്ന​തെ​ന്ന് ആം​ന​സ്റ്റി അ​റി​യി​ച്ചു.

മു​ന്പ് എ​ത്യോ​പ്യ​ന്‍ സ​ഖ്യ​ക​ക്ഷി ഭ​ര​ണ​കൂ​ട​ങ്ങ​ളി​ല്‍ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്ന ടി​പി​എ​ല്‍​എ​ഫി​നെ 2018ല്‍ ​അ​ധി​കാ​ര​മേ​റ്റ അ​ബി​യ് അ​ഹ​മ്മ​ദാ​ണ് അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ തു​ട​ങ്ങി​യ​ത്. ടി​ഗ്രെ​യി​ല്‍ ടി​പി​എ​ല്‍​എ​ഫും സ​ര്‍​ക്കാ​ര്‍ സേ​ന​യും ത​മ്മി​ല്‍ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്നു.

കൂ​ട്ട​ക്കൊ​ല അ​ര​ങ്ങേ​റി​യ മാ​യി​കാ​ഡ്ര പ്ര​ദേ​ശ​ത്തെ പ​ട്ടാ​ളം മോ​ചി​പ്പി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. ടി​ഗ്രെ​യ് പ്ര​വി​ശ്യ​ക്കു പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നി​യ​മി​ച്ചു. ടി​ഗ്രെ​യി​ലെ പ്ര​ദേ​ശി​ക നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ വാ​റ​ന്‍റും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Related News