Loading ...

Home Kerala

പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന ബസ്‌ ഇന്നുമുതല്‍ കൊച്ചിയില്‍

കൊച്ചി: പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന ബസ്‌ ഇന്നുമുതല്‍ കൊച്ചിയില്‍. വൈറ്റില മൊബിലിറ്റി ഹബ്ബില്‍ രാവിലെ 9.30ന്‌ കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അഥോറിട്ടി സി.ഇ.ഒ ജാഫര്‍ മാലിക്‌ ബസ്‌ സര്‍വീസ്‌ ഫ്‌ളാഗ്‌ഓഫ്‌ ചെയ്തു. കൊച്ചി സ്മാര്‍ട്ട് ബസ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ് സര്‍വീസ്. സിഎന്‍ജി റെട്രോ ഫിറ്റ്‌മെന്റിന്‌ വിധേയമാകുന്ന ബസുകളില്‍ കൊച്ചി വണ്‍കാര്‍ഡ്‌ അടിസ്‌ഥാനമാക്കിയുള്ള ടിക്കറ്റിംഗ്‌ ഇക്കോസിസ്‌റ്റം, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്‌റ്റം, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ്‌, എമര്‍ജന്‍സി ബട്ടണുകള്‍, നിരീക്ഷണ കാമറകള്‍, ലൈവ്‌ സ്‌ട്രീമിംഗ്‌, വനിതാ ടിക്കറ്റ്‌ ചെക്കിംഗ്‌ ഇന്‍സ്‌പെക്‌ടര്‍, വണ്‍ഡി ഓണ്‍ലൈന്‍ ടിക്കറ്റിംഗ്‌ ആപ്പ്‌ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്‌. വൈറ്റില-വൈറ്റില പെര്‍മിറ്റിലാണ് ബസിന്റെ സര്‍വീസ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി (കെ എം ആര്‍ എല്‍ ) സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സ്വകാര്യ ബസ് കമ്ബനികളാണ് കൊച്ചി സ്മാര്‍ട്ട് ബസ് കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങള്‍.

Related News